22 September Sunday

കേളി ദവാദ്മി ക്രിക്കറ്റ് ടൂർണ്ണമെന്റ്; ടീം മാസ്സിൽ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

വിജയികള്‍ക്കുള്ള ട്രോഫി ടീം മാസ്സിലിന് ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ് കരുനാഗപ്പള്ളി സമ്മാനിക്കുന്നു.

റിയാദ് > കേളി കലാ സാംസ്കാരിക വേദി  ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടീം മാസ്സിൽ   ജേതാക്കളായി. ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കളിക്കാരടങ്ങിയ എട്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്ത ടൂർണമെന്റിൽ ടീം  ഇസ്ലാമിയ റണ്ണറപ്പായി.

ദവാദ്മിയിലെ അൽഖലീജ്‌ ഓഡിറ്റോറിയത്തിൽ സമ്മാനദാന പരിപാടി കേന്ദ്ര കമ്മിറ്റി അംഗം  റഫീഖ് പാലത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട്‌ ഷാജി പ്ലാവിള അദ്ധ്യക്ഷനായി. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ് കരുനാഗപ്പള്ളി ട്രോഫി സമ്മാനിച്ചു.

കേന്ദ്ര സാംസ്‌കാരിക വിഭാഗം ചെയർമാൻ മധു  ബാലുശ്ശേരി,  കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ കിഷോർ നിസ്സാം,  ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ്, ട്രഷറർ സന്തോഷ്, സംഘാടക സമിതി ചെയർമാൻ ഹംസ എ., കെഎംസിസി  സെന്റർ കമ്മിറ്റി ജോ.സെക്രട്ടറി നാസർ,  അൽഹിന്ദ് ട്രാവൽ  ഏരിയ മാനേജർ സജീന്ദ്രൻ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി  കൺവീനർ മുജീബ് താമരശ്ശേരി  സ്വാഗതവും  ഏരിയ സെക്രട്ടറി പ്രകാശൻ പയ്യന്നൂർ നന്ദിയും പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top