21 September Saturday

മറിയാമ്മ ജോണിന് കൈരളിയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കൽബ> കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റ് മറിയാമ ജോണിനെ ആദരിച്ചു. കൽബ യൂണിയൻ ബേക്കറിയിൽ ജീവന കാരനായ മുരളിക്ക്‌  ഹൃദയാഘാതമുണ്ടായപ്പോൾ ഉടനെ ജീനവക്കാരുടെ സഹായതേതാടെ  കൽബ ആശുപത്രിയിൽ എത്തിക്കുകയും രോഗിയെ രക്ഷപ്പെടുത്തുകയും ചെയ്‌തതിനാണ്‌ മറിയാമ്മയെ ആദരിച്ചത്‌.

കൽബ ഹോപിറ്റലിൽ റേഡിയോ ഗ്രാഫറാണ്‌ മറിയാമ്മ.  കൈരളിയുടെ മുഖ്യ രക്ഷാധികാരിയുംലോകകേരളസഭ അംഗവും ആയ സൈമൺ സാമുവൽ കൈരളിയുടെ സ്നേഹോപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി നിയാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ്പ്രസിഡണ്ട് മുഹമ്മദ് അലി അദ്ധ്യക്ഷനായിരുന്നു.

സിസി സഹരക്ഷാധികാരി കെ.പി സുകുമാരൻ സെൻട്രൽ കമ്മറ്റി സെക്രട്ടറി സന്തോഷ് കുമാർ, സെൻട്രൽ കമ്മറ്റി അംഗങ്ങളായ, പ്രമോദ് പട്ടാന്നൂർ, ബഷീ, സതീശൻ, ബിജി സുരേഷ്, സുഭരവികുമാർ,കബീർ എന്നിവർ സംസാരിച്ചു.. രാജീവൻ ടി.പി നന്ദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top