25 August Sunday

റംഷി ഇല്ല്യാസിന് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

റംഷി ഇല്ല്യാസിന് നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യുടെ ഉപഹാരം നവോദയ രക്ഷാധികാരി വി കെ റഹൂഫ് നൽകുന്നു

ജിദ്ദ> പതിനെട്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന റംഷി ഇല്ല്യാസിന് ജിദ്ദ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ്‌ നൽകി. നിലവിൽ കുടുംബവേദി കേന്ദ്രകമ്മിറ്റി മെമ്പറും വനിതാവേദി ഷറഫിയ ഏരിയ കമ്മിറ്റി കൺവീനറുമാണ്. റാറാവിസ് റെസ്റ്റോറന്റിൽ ചേർന്ന യാത്ര യയപ്പ് യോഗം നവോദയ രക്ഷാധികാരി വികെ റഊഫ് ഉദ്ഘാടനം ചെയ്തു.

വനിതാവേദി കൺവീനർ ഷഹീബ ബിലാൽ അധ്യക്ഷത വഹിച്ചു. നവോദയ ട്രഷറർ സിഎം അബ്ദുൽറഹ്മാൻ, കുടുബവേദി കൺവീനർ മുസാഫർ പാണക്കാട്, വനിതാവേദി  ജോയിന്റ് കൺവീനർ ഹാഫ്സാ മുസാഫർ, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ ആയിഷ അലി, സനൂജ മുജീബ്, സിജി പ്രേമൻ, വിജി വിജയകുമാർ, ബാജി റുക്കിയത്ത്, സാബിറ റസാഖ് എന്നിവർ ആശംസകൾ നേർന്നു.

പ്രവാസിആയതിന് ശേഷം ഒരുപാട് ഉറ്റ സുഹൃത്തുക്കളെ നേടാൻ നവോദയയിലെ പ്രവർത്തനം സഹായകമായെന്ന് തന്റെ മറുപടി പ്രസംഗത്തിൽ റംഷി ഇല്ല്യാസ് പറഞ്ഞു. വനിതാവേദി ജോയിന്റ് കൺവീനർ അനുപമ ബിജുരാജ് സ്വാഗതവും കേന്ദ്ര കമ്മിറ്റി മെമ്പർ സൈറ ടിറ്റോ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top