കുവൈറ്റ് സിറ്റി> കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ പ്രസിഡൻറ് പി ടി അബ്ദുൽ അസീസ് കുവൈറ്റിൽ വച്ച് മരണപ്പെട്ടു.
കുവൈറ്റിലെ ഔഹാ സ്പോർട്സ് കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുകയായിരുന്നു അസീസ്. മൂന്നര പതിറ്റാണ്ടിലേറെയായി കുവൈറ്റിലുണ്ടായിരുന്നു. കണ്ണൂര് കമ്പിൽ സ്വദേശിയാണ്. ഇന്നലെ മേലെ ഇത്തിഹാദ് എയർവെയ്സ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
ഫാത്തിമയാണ് ഭാര്യ. ഫായിസ, അസ്ഫിയ, ഡിഗ്രി വിദ്യാർത്ഥി ഫവാസ്, പ്ലസ് വൺ വിദ്യാർത്ഥിനി എന്നിവർ മക്കളാണ്. നബഹാൻ - ഖത്തർ, അർഷദ് - ദുബായ് എന്നിവർ ജാമാതാക്കളാണ്്