22 August Thursday

യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

കുവൈത്ത് സിറ്റി> പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന കെ.എം.സി.സി. മെഡിക്കൽ വിങ് സജീവ പ്രവർത്തകൻ ആസിഫ്  മച്ചിഞ്ചേരിക്ക് കുവൈറ്റ്‌ കുവൈത്ത് കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മിറ്റി  യാത്രയയപ്പ് നൽകി. അബ്ബാസിയ കെ.എം.സി.സി. ഓഫീസ് ഓഡിറ്റോറീയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ ജില്ലാ പ്രസിഡന്റ്‌ ഹമീദ് സബ്ഹാന്റെ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി. മുൻ പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു,സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി എഞ്ചിനീയർ മുഷ്‌താഖ്‌, ജില്ലാ ഭാരവാഹികളായ മുജീബ്.ടി , അഷ്‌റഫ്‌ സബ്ഹാൻ,  വിവിധ മണ്ഡലം ഭാരവാഹികളായ അജ്മൽ വേങ്ങര, സലീം നിലമ്പൂർ, അബ്ദുൾ സത്താർ മലപ്പുറം, റാഫി ആലിക്കൽ,സൈദാലി ബത്തേരി, ഹനീഫ മലപ്പുറം എന്നിവർ സംസാരിച്ചു. ആസിഫ് മറുപടി പ്രസംഗം നിർവ്വഹിച്ചു. ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും സെക്രട്ടറി ഷാഫി ആലിക്കൽ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top