17 October Thursday

ഓർമസ്പർശം ഹൂസ്റ്റണിലും ചിത്രികരണം ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

ഹൂസ്റ്റൺ> സംഗീതത്തിന് അതിർവരമ്പുകൾ ഇല്ലന്നാണല്ലോ , ഓർമസ്പർശം അമേരിക്കയിലെ വിവിധ സ്റ്റേറ്റു കളി ലൂടെ സഞ്ചരിക്കുകയാണ് ടെക്സസിലെ വിവിധ പ്രദേശങ്ങളിലെ മലയാളീ  പാട്ടുകാർക്കു  കൈ രളിടിവിയുടെ ഈ സംഗീത പരിപാടിയിൽ ഞങ്ങൾ അവസരം ഒരുക്കുകയാണ് . ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള കലാക്ഷേത്ര സ്റ്റുഡിയോയിൽ ടെക്സസിലെ ഏറ്റവും ശ്രദ്ധേയമായ നേർകാഴ്ച പത്ര ത്തിന്റെ ചീഫ് എഡിറ്റർ സൈമൺ വളാചേരിൽ തിരികൊളുത്തി ഉത്ഘാടനം നിർവഹിച്ച ഹൂസ്റ്റണിൽ നിന്ന് ഓർമസ്പർശം ചിത്രികരണം ആരംഭിച്ചു.

പ്രശസ്താ റേഡിയോ ടെലിവിഷൻ അവതാരികയും , മിസ് ബ്യൂട്ടി  പേജെന്റെ യൂ എസ് എ യുടെ സംഘടകയും , ഭരതനാട്ട്യം അദ്ധ്യാപികമായാ ലക്ഷമി പീറ്റർ  ഹൂസ്റ്റണിൽ നിന്നാരംഭിക്കുന്ന  ഓര്മസ്പർശം പരിപാടിയുടെ അവതാരികയും സംഘാടകയുമാണ് . ഈ പരിപാടിയുടെ പ്രൊഡക്ഷൻ നിർവഹിക്കുന്നത് നിരവധി  ഹൃസ്വ സിനിമകൾ  നിർമിച്ച കൈരളിടിവി ഹൂസ്റ്റൺ ബ്യൂറോ പ്രൊഡക്ഷൻ ഹെഡ് മോട്ടി മാത്യുആണ് . മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കൈരളി ടിവിഒരുക്കുന്ന ഓര്‍മസ്പര്‍ശം എന്ന സംഗീത പരിപാടി പ്രേഷകരുടെ സ്‌നേഹ സൗഹൃദങ്ങള്‍ഏറ്റുവാങ്ങി വിവിധ സ്റ്റേറ്റുകളിലായി 50 എപ്പിസോഡ് പിന്നിട്ടു . ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്.

പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും, സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെനമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.   അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകരെ കൂടി ഓര്‍മസ്പര്‍ശത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരു പക്ഷെ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുമെങ്കിലും അവരില്‍  നിന്നുയരുന്ന മാധൂര്യമേറിയ മലയാള ഗാനങ്ങള്‍ നമ്മുടെ കാതിനു കുളിര്‍മ പകരുന്നതാണ്. ഹൂസ്റ്റണിലെയും പരിസര പ്ര ദേശങ്ങളിയും ഉള്ള   പ്രശസ്തരായ ഗായകര്‍ക്കൊപ്പം ,ഗാനാലാപനത്തിൽ കഴിവുള്ള എല്ലാവരെയും ഞങ്ങൾ  ഈ ടെലിവിഷൻ ഷോയിലേക്  ക്ഷണിക്കുന്നു .. . കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586 ലക്ഷ്മി പീറ്റർ 972 369 9184  മോട്ടി മാത്യു 713 231 3735


പ്രധാന വാർത്തകൾ
 Top