22 September Sunday

കുവൈത്ത് ഫെസ്റ്റ് കാസർകോട് മുനിസിപ്പൽ ഹാളിൽ അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

കുവൈറ്റ്>  കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതവേദിയായ  കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റ് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ  സഹകരണതോടെ സംഘടിപ്പിച്ച രണ്ടാമത് കുവൈത്ത് ഫെസ്റ്റ് കാസർകോട് മുനിസിപ്പൽ ഹാളിൽ അരങ്ങേറി .കാസർഗോഡ് മണ്ഡലം എംഎൽഎ എൻ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം കേരള റവന്യൂ മിനിസ്റ്റർ ഈ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

നാടിൻറെ നന്മക്കു വേണ്ടി പ്രവാസി കൂട്ടായ്മകൾ നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും കെ ഇ എ കുവൈറ്റ് മറ്റു പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ജീവകാരുണ്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കെ ഇ എ കുവൈറ്റ് നടത്തി വന്ന പ്രവർത്തനങ്ങൾ അദ്‌ഭുതപ്പെടുത്തുന്നതാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പതിനഞ്ച് വർഷം പിന്നിടുന്ന കാസർഗോഡ് ജില്ലാ അസോസിയേഷൻ ,കുവൈത്ത് പ്രവാസികൾക്കിടയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ നാട്ടിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് .വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും നിരവധി സഹായഹസ്തങ്ങളുമായി പ്രവർത്തിച്ച ഈ സംഘടന ജാതിയുടെയും മതത്തിനെയും അതിർവരമ്പുകൾ ലംഘിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സ്നേഹ സംഗമം കുവൈത്തിലെതുപോലെ നാട്ടിലും നടത്തുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ കൂടി സംഘടിപ്പിക്കുന്ന കുവൈറ്റ് ഫെസ്റ്റ് , പ്രവാസി കുടുംബങ്ങൾക്ക് ഒത്തു ചേരുവാനും സമകാലീന ജീവിത വ്യവസ്ഥയിലെ രാഷ്ട്രീയ മത വിഭാഗീയതക്ക് അധികമായി മനുഷ്യർ ഒന്നാണ് എന്ന സന്ദേശം ഉയർത്തിപ്പിടിക്കുവാനും അതുവഴി സമൂഹത്തിന് നല്ല സന്ദേശം നൽകുവാനും വേണ്ടിയാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് സമ്മേളനത്തിൽ പ്രസംഗിച്ച സംഘടനാ പ്രസിഡണ്ട് സത്താർ കുന്നിൽ ജനറൽ സെക്രട്ടറി സലാം കളനാട്  എന്നിവർ സൂചിപ്പിച്ചു.

സംഗമത്തിൽ സ്കൂൾ കുട്ടികൾക്കുള്ള ചിത്രരചന കളറിംഗ് മത്സരങ്ങളും സ്ത്രീകൾക്കുള്ള മൈലാഞ്ചിയിടൽ മത്സരവും കേക്ക് മത്സരവും സംഘടിപ്പിക്കും ഉണ്ടായി നിരവധി കുടുംബിനികളും സ്ത്രീകളും കുട്ടികളും മത്സരത്തിൽ പങ്കെടുത്തു സംഘടനയുടെ കുടുംബങ്ങളിലെ കുട്ടികളിൽ ഉന്നതവിദ്യാഭ്യാസം നേടിയ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും കുട്ടികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന ത്തിൻറെ ഭാഗമായി ക്യാഷ് അവാർഡും പ്രശസ്തിപത്രവും  സമ്മാനിക്കുകയുണ്ടായി.

അതോടൊപ്പം കാസർഗോഡ് ജില്ലയിലെ യുവ എഴുത്തുകാരി മൂന്ന് പുസ്തകങ്ങളുടെ രചയിതാവുമായ ഫാത്തിമ വഹീദ, കഴിഞ്ഞ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് കരസ്ഥമാക്കിയ കാസർഗോഡ് സ്വദേശിനി ഹൃദയ ലക്ഷ്മി എന്നിവരെ യോഗത്തിൽ ആദരിച്ചു .
യൂണിറ്റി ഹോസ്പിറ്റല് ഡയറക്ടർ ഡോക്ടര് ഹബീബ്  റഹ്‌മാൻ  ,സംഘടനാ ചെയർമാൻ എൻജിനീയർ  അബൂബക്കർ ,വർക്കിംഗ് പ്രസിഡണ്ട്  ഹമീദ് മധൂർ ,വൈസ് പ്രസിഡണ്ട് പി എ നാസർ ,ജോയിൻ സെക്രട്ടറിമാരായ ഖാദർ കടവത്ത് ഹനീഫ  പാലായിഎന്നിവർ സംസാരിച്ചു.

മലബാർ  വാർത്ത  പത്രാധിപർ ബഷീർ  ആറങ്ങാടി  അഡ്വൈസറി അംഗം ഹസ്സൻ മാങ്ങാട്  കൺവീനർമാരായ റഹീം ആരിക്കാടി കെബീർ മഞ്ഞംപാറ കാദർ കാഞ്ഞങ്ങാട് മുസ്തഫ ചമ്മനാട് കെ പി ബാലൻ അസർ കുമ്പള ഷാഫി ബാവ ശ്രീനിവാസൻ  എന്നിവർ നിയന്ത്രിച്ചു ' കാസർകോട് നഗരസഭാ ചെയർ പേഴ്സൺ ബീഫാത്തിമ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ  വെൽഫയർ പാർട്ടി സെക്രട്ടറി ഹമീദ് കക്കണ്ടം ഐ എൻ എൽ ജനറൽ സെക്രട്ടറി   അസീസ് കടപ്പുറം പി ഡി പി സെക്രട്ടറി മുഹമ്മദ് ബദിയടുക്ക , പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പി. എ ഷാഫി , മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ച സമ്മേളത്തിൽ പ്രശസ്ത ഗായകൻ  നവാസ് കാസറഗോഡും കുവൈത് ഗായിക വിസ്മയ സംഘവും നടത്തിയ  സംഗീത സന്ധ്യയും ആരങ്ങേറി.

കുവൈറ്റ് ഫസ്റ്റ്   ജനറൽ കൺവീനറും സംഘടനയുടെ വർക്കിംഗ് പ്രസിഡണ്ടുമായ ഹമീദ് മധൂർ സ്വാഗതവും സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗം അനിൽ കള്ളാർ നന്ദിയും പ്രകാശിപ്പിച്ചു .


പ്രധാന വാർത്തകൾ
 Top