ടെന്നിസി > ഇരുപത്തിഞ്ച് വർഷം പിന്നിട്ട ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ പതിമൂന്നാം ദേശീയ സമ്മേളനം ടെന്നിസ്സിയിലെ നാഷ്‌വില്ലിൽ 2023 ഒക്ടോബറിൽ മാസം 20, 21, 22 തിയ്യതികളിൽ നടക്കും. 3 ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ വേദി “ആശാൻ നഗർ” ആയിരിക്കും. സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ കെ പി രാമനുണ്ണി നിർവഹിക്കും. സമ്മേളനത്തിൽ കഥ, കവിത, നോവൽ, സിനിമസാഹിത്യം , പുസ്തകപരിചയം തുടങ്ങി നിരവധി മേഖലകളെ അധികരിച്ച് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി പുസ്തക പ്രദർശനത്തിന് പ്രത്യേക പവലിയൻ ഉണ്ടായിർക്കും. തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവർ ലാന ലൈബ്രേറിയൻ അബ്ദൂൾ പുന്നയൂർക്കുളവുമായി ബന്ധപ്പെടേണ്ടതാണ്. (WhatsApp number: +91 85928 25825)
സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വിശദവിവരങ്ങൾ lanalit.org എന്ന ലാനയുടെ വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്യണം മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള രജിസ്റ്ററേഷൻ ഫീസ് ഒരാൾ മാത്രം: $125.00 , കുടുംബം: $150.00 എന്നിങ്ങനെയാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി: 2023 ഒക്ടോബർ 1
രജിസ്റ്ററേഷൻ ലിങ്ക്:
https://docs.google.com/forms/d/1TNqyAHMdTo22i5O4yQ3JiveMZiCxb0_mbGX3f_HcR2I
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..