19 September Thursday

ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മനാമ> ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയായി നാം ഉൽഘോഷിക്കുന്ന ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അവ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടവർ തന്നെ പരിക്കേൽപിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അവ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണം. ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച "സ്വാതന്ത്ര്യദിന ചിന്തകൾ" ചർച്ചാ സദസ്സിൽ പങ്കെടുത്തവരാണ്  ഈ അഭിപ്രായം പങ്കുവെച്ചത്.

ബദറുദ്ദീൻ പൂവാർ വിഷയാവതരണം നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ രാജൻ പയ്യോളി, നിസ്സാർ കൊല്ലം, ജാസിർ വടകര (യൂത്ത് ഇന്ത്യ), വിനു ക്രിസ്റ്റി (എ, എ.പി), ബിനു കുന്നന്താനം (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്), സഈദ് റമദാൻ (ഫ്രൻ്റ്സ് ബഹ്റൈൻ) എന്നിവർ സംസാരിച്ചു.

സോഷ്യൽ വെൽഫയർ അസോസിയേഷൻ പ്രസിഡൻറ് സലീം എടത്തല അധ്യക്ഷതയും ജനറൽ സെക്രട്ടറി മുഹമ്മദ് ഏറിയാട് സ്വാഗതവും ആശംസിച്ചു. കെ.കെ.മുനീർ സമാപനം നിർവ്വഹിച്ചു. പ്രളയ ദുരിതം പേറുന്നവർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് രാജീവ് നാവായിക്കുളം കവിതാലാപനം നടത്തി.
 


പ്രധാന വാർത്തകൾ
 Top