13 November Wednesday

പരിസ്ഥിതി സന്തുലിത നിര്‍മാണം മുഖമുദ്ര ആകണം: ബഹ്റൈന്‍ പ്രതിഭ സംവാദം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

മനാമ > ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം  എന്ന നിലയിലും കടലും കായലും നദികളും ആയി തൊട്ടുരുമ്മി നില്‍ക്കുന്ന ഭൂപ്രദേശം എന്ന നിലയിലും പരിസ്ഥിതി സംതുലിത നിര്‍മാണം കേരളം കര്‍ശന മുഖമുദ്രയാക്കി മാറ്റണമെന്ന് ബഹ്റൈന്‍ പ്രതിഭ പ്രസംഗ വേദി സംഘടിപ്പിച്ച 'ആന്തൂര്‍, മരട് പറയാതെ പറയുന്നത് ' എന്ന സംവാദം ആവശ്യപ്പെട്ടു.

നിയമങ്ങളുടെ അപരാപ്തതയും നിലവിലെ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിമുഖതയും സംരംഭകരുടെ കാഴ്ചപ്പാടും ഉദ്യാഗസ്ഥ മനോഭാവവും  ഈ വിഷയത്തില്‍ പ്രധാനം ആണെന്ന് സാമൂഹ്യ നിരീക്ഷകനായ എന്‍ ി ബഷീര്‍ ചൂണ്ടിക്കാട്ടി. ആന്തൂര്‍ മരട് എന്നിവിടങ്ങളിലെ അനുഭവങ്ങളില്‍ നിന്നും നാം പഠിക്കേണ്ട പാഠം തെറ്റായ രീതിയില്‍ പോകുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തെ നിലക്ക് നിര്‍ത്തുക എന്നതാണ് എന്ന് ഒഐസിസി ഗ്ലോബല്‍ സെക്രെട്ടറി കെ സി ഫിലിപ് ചൂണ്ടിക്കാട്ടി.

ഒരു വൈകാരിക പരിസരം ഉണ്ടാക്കുകയും പിന്നീടുള്ള കാര്യങ്ങള്‍ ആ വൈകാരിക പരിസരത്തില്‍ മാത്രം നിന്ന് കൊണ്ട് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പ്രവണത ആണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി വയനാട് ചൂണ്ടിക്കാട്ടി. സംവാദത്തില്‍ ഡി സലിം മോഡറേറ്ററായി. പ്രസംഗവേദി കണ്‍വീനര്‍ അഡ്വക്കേറ്റ് ജോയ് വെട്ടിയാടന്‍ സ്വാഗതം പറഞ്ഞു. പി ടി നാരായണന്‍, ഇ എ സലിം തുടങ്ങി നിരവധിപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top