23 January Thursday

കെഎംസിസി വൈക്കം മുഹമ്മദ്‌ ബഷീറിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

വൈക്കം മുഹമ്മദ് ബഷീറോർമ്മ എന്ന സെമിനാറിൽ സാംസ്ക്കാരിക സമിതി ചെയർമാൻ നസീർ വാവാക്കുഞ്ഞ് സംസാരിക്കുന്നു.

ജിദ്ദ> കെഎംസിസിയുടെ സാഹിത്യ സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികം ആചരിച്ചു.

"ബഷീർ വിചാരം" എന്ന  പേരിൽ സംഘടിപ്പിച്ച സെമിനാറിൽ ധാരാളം പ്രവാസി എഴുത്തുകാരും ആസ്വാദകരും പങ്കെടുത്തു.

രചന കൊണ്ടും ജീവിതം കൊണ്ടും മഹാമനീഷിയായി ജീവിച്ച എഴുത്തുകാരനായ ബഷീറിന്റെ രചനാവൈഭവം സാമൂഹ്യ  ഇടപെടലുകളായിരുന്നുവെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി അഭിപ്രായപ്പെട്ടു.

 സാംസ്ക്കാരിക സമിതി ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷനായി. "ബഷീറിയൻ  സാഹിത്യത്തിന്റെ സാമൂഹ്യ മാനങ്ങൾ " എന്ന വിഷയത്തെ അധികരിച്ച് നസീർ വാവാക്കുഞ്ഞ് പ്രബന്ധമവതരിപ്പിച്ചു.ബഷീർ വള്ളിക്കുന്നു് , അബ്ദുള്ള മുക്കണ്ണി , നാസർ വെളിയങ്കോട്, ഷാജു അത്താണിക്കൽ , കെഎംസിസി ജനറൽ  സെക്രട്ടറി അബൂബക്കർ അരിമ്പ്ര , ഇസ്ഹാഖ് പൂണ്ടോളി, മുഹമ്മദാലി വി പി, ജമാലുദ്ധീൻ ബിൻ സാഗർ, തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകാരനായ കെ.എം ഇർഷാദ് വൈക്കം മുഹമ്മദ് ബഷീറിന്റെ കവിത അവതരിപ്പിച്ചു.

സമിതി ജനറൽ കൺവീനർ സമീർ മലപ്പുറം സ്വാഗതവും വി പി മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി.

 


പ്രധാന വാർത്തകൾ
 Top