28 May Thursday

സൗദിയില്‍ 14 ദിവസത്തേക്ക് പൊതുഗതാഗതം നിര്‍ത്തിവെക്കുന്നു; 120 ബില്യണ്‍ റിയാലിന്റെ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു

എം എം നഈംUpdated: Friday Mar 20, 2020

സൗദി > രാജ്യത്തെ സ്വദേശികളുടേയും വിദേശികളുടേയും ജീവനും ആരോഗ്യ സുരക്ഷയും കണക്കിലെടുത്ത് നാളെ (ശനി) രാവിലെ ആറുമണി മുതല്‍ പതിനാല് ദിവസത്തേക്ക് എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തലാക്കും. എന്നാല്‍ മെഡിക്കല്‍ എയര്‍ ആമ്പുലന്‍സ്, രോഗികളെ കൊണ്ടു പോവുന്ന വിമാനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ വിമാന സര്‍വീസുകള്‍ക്കു മുടക്കമുണ്ടാവില്ല. മാനുഷിക പരിഗണ നല്‍കേണ്ട ഘട്ടങ്ങളില്‍ ആഭ്യന്തര, ആരോഗ്യ, സിവില്‍ ഏവിയേഷന്‍ വിഭാഗങ്ങളുടെ അനുമതിയോടെ വിമാന സര്‍വീസ് അനുവദിക്കും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആരോഗ്യ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവയുടെ ജീവനക്കാരെ കൊണ്ടു പോവുന്ന ബസ് സര്‍വീസ് അനുവദിക്കും. മാനുഷിക പരിഗണന അര്‍ഹിക്കുന്ന ബസ് സര്‍വീസുകള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുമതി രേഖ യോടെ സേവനം നടത്താന്‍ അനുമതിയുണ്ടാവും. ലിമോസിന്‍, റെന്റെ കാര്‍ വാഹനങ്ങള്‍ തുടങ്ങിയ ടാക്സി സേവനങ്ങള്‍ നാളെ ആറുമണി മുതല്‍ 14 ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തും. എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ വ്യക്തികള്‍ക്ക് അനുമതിയുണ്ടാവും. തീവണ്ടി സര്‍വീസു പൂര്‍ണമായി നിറുത്തലാക്കും. എന്നാല്‍് ചരക്ക് തീവണ്ടി സര്‍വീസ് അനുവദിക്കും.  ജീസാനും അല്‍ഫുര്‍സാന്‍ ദീപും തമ്മില്‍ ആളുകളെ കൊണ്ട് പോവുന്ന സേവനങ്ങള്‍ക്ക് അനുമതിയുണ്ടാവും. എന്നാല്‍ ഒരു ട്രിപ്പില്‍ 100 പേരില് കുടുതല്‍ പാടില്ല എന്നതും ഭക്ഷണം, മറ്റു അത്യാവശ്യ വസ്തുക്കളും കൊണ്ടു പോവുന്ന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാവും.

ഇന്ന് മുതല്‍ ജൂണ്‍ 30 വരെ കാലയളവില്‍ ഇഖാമയുടെ കാലാവധി അവസാനിക്കുന്നവര്‍ക്ക് ലേവിയില്ലാതെ മൂന്നു മാസത്തേക്ക് നീട്ടി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ ധനമന്ത്രി മുഹമ്മദ് അബ്ദുള്ള  അല്‍  ജെ ദ് ആന്‍ പ്രഖ്യാപിച്ചു. നാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ റീ  എന്‍ട്രി മൂന്ന് മാസക്കാലത്തേക്ക് നീട്ടിനല്‍കാന്‍ തൊഴില്‍ ഉടമക്ക് സാധിക്കും. സക്കാത്ത് , മൂല്യ വര്ദ്ദിത നികുതി എന്നിവ അടയ്ക്കുന്നതിന് മൂന്നു മാസക്കാലത്തെ സാവകാശം നല്‍കും. ഇക്കാലയളവില്‍ സൗദിയിലേക്ക് സ്റ്റാമ്പ് ചെയ്യാത്ത വിസയുടെ പണം തൊഴില്‍ ഉടമക്ക് തിരിച്ചുനല്‍കുകയോ മൂന്ന് മാസംകൂടി സാവകാശം നല്‍കുകയോ ചെയ്യും തുടങ്ങി ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യണ്‍ റിയാലിന്റെ ഉത്തേജക പാക്കേജ് അടക്കമുള്ള 120 ബില്യണ്‍ റിയാലിന്റെ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു.

എല്ലാത്തരത്തിലുള്ള സന്ദര്‍ശന വിസകളു അബ്ഷിര്‍ മുഖേന നീട്ടി നല്‍കുമെന്ന് സൗദി ജവാസാത് അറിയിച്ചു. എത്രയാണോ വിസ സ്റ്റാമ്പിംഗ് ഘട്ടത്തിലുള്ള കാലപരിധി അത്രയും കാലം നീട്ടി നല്‍കും. മള്‍ട്ടിപ്പിള്‍ വിസ 180 ദിവസം പിന്നിട്ടാലും നീട്ടി നല്‍കുമെന്ന ജവാസാത് അറിയിച്ചു. സന്ദര്‍ശ വിസ പുതുക്കുന്നതിന്നായി ജവാസാതിനെ സമീപിക്കേണ്ടതില്ല. കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന നിരവധി പേരുടെ സന്ദര്‍ശന വിസ കാലാവധി അവസാനിച്ചതിനാല്‍ ആശങ്കലിയായിരുന്നു. വിസ കാലവധി അവസാനിച്ച് രാജ്യത്ത് തങ്ങുന്നത് നിയമ ലംഘനമാണ് . 15 യിരം റിയാലാണ് ഇതിനു പിഴ നല്‍കേണ്ടത്. എന്നാല്‍ ജവാസാതിന്റെ തീരുമാനം സന്ദര്‍ശ വിസക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top