18 October Friday

ലുലുവിന്റെ പുതിയ എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് കുവൈറ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

കുവൈറ്റ്‌ സിറ്റി> ഗൾഫിലെ പ്രധാന വ്യവസായ സംരംഭകരായ ലുലു ഗ്രൂപ്പിന്റെ കുവൈറ്റിലെ പുതിയ സംരംഭമായ  'എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ്' കുവൈറ്റിലെ ഖൈത്താനിൽ ശർഖിയ കൊമേർഷ്യൽ കോംപ്ലെക്സിൽ പ്രവർത്തനമാരംഭിച്ചു.

 ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായ എം എ യൂസഫലിയും മറിയം ഇസ്മായിൽ ജുമാ അൽ-അൻസാരിയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കൺട്രി ഹെഡ് ഹാരിസ്, വിവിധ സർക്കാർ പ്രതിനിധികളും ഉൾപ്പെടെ കുവൈറ്റിലെ വ്യവസായ പൊതു രംഗത്തെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റിലെ എട്ടാമത്തെ ശാഖയും ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ നൂറ്റി അറുപത്തി മൂന്നാമത്തെതുമാണ് ഇന്ന് ഉദ്‌ഘാനം ചെയതത്. ഇരുപത്തി അയ്യായിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് മാർക്കറ്റു ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ  കുവൈറ്റിന്റെ  വിവിധ പ്രദേശങ്ങളിൽ പുതിയ മാർക്കറ്റുകൾ തുറക്കുമെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ എം.എ യൂസഫലി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top