17 February Sunday

മണല്‍ക്കാട് പൂക്കുമ്പോള്‍ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2017
മനാമ > പ്രവാസലോകത്തു നിന്നുള്ള എഴുപതു കഥകളുടെ സമാഹാരമായ 'മണല്‍ക്കാട് പൂക്കുമ്പോള്‍' പ്രകാശനം ചെയ്തു. സല്‍മാനിയ ആശുപത്രിയിലെ ഓണ്‍ങ്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. നിഷ പിള്ളക്ക് ആദ്യ പ്രതി നല്‍കി ബഹ്റിന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പ്രകാശനം നിര്‍വ്വഹിച്ചു.
 
പുസ്തകത്തിന്റെ എഡിറ്റര്‍ ബാജി ഓടംവേലി അധ്യക്ഷനായി. അക്ഷരവേദി പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ് കഥകളെ പരിചയപ്പെടുത്തി. സമാജം സെക്രട്ടറി എന്‍കെ വീരമണി, സാഹിത്യവേദി കണ്‍വീനര്‍ ജയകൃഷ്ണന്‍, ബാലചന്ദ്രന്‍ കൊന്നക്കാട്, ദീപ ജയചന്ദന്‍, ഫിര്‍ദൌസിമോള്‍ ഹമീദ എന്നിവര്‍ സംസാരിച്ചു.

 

 

പ്രധാന വാർത്തകൾ
 Top