26 September Monday

മലയാളം മിഷൻ ദുബായ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ദുബായ്> ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ദുബായ് മലയാളം മിഷൻ ആഘോഷിച്ചു . ഓൺലൈനിൽ നടന്ന പരിപാടിയിൽ സാഹിത്യ അക്കാഡമി ഭരണ സമിതി അംഗവും എഴുത്തുകാരിയുമായ  വി എസ് ബിന്ദു മുഖ്യാതിഥി ആയി പങ്കെടുത്തു . കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി .

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട്  വിൽ‌സൺ തോമസ് അധ്യക്ഷൻ ആയി . തുടർന്ന് ദുബായ് ചാപ്റ്ററിലെ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു .  എൻസി അവതാരക ആയിരുന്നു .സെക്രട്ടറി പ്രദീപ് തോപ്പിൽ , ബിന്റു,  ജോയിന്റ് കൺവീനർ ജ്യോതി രാംദാസ് , എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും കുട്ടികൾക്ക് ആശംസകൾ നേർന്നു . ഐ ടി ജോയിന്റ് കോഓർഡിനേറ്റർ  വിപിൻ വാസുദേവ് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top