31 March Tuesday

കുവൈത്ത്‌ എയർവേസിൽ പ്രവാസി മലയാളികൾക്ക്‌ നിരക്കിളവ്‌ ; ആനുകൂല്യം വ്യാഴാഴ്‌ചമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


കുവൈത്ത്‌ എയർവേസിലെ യാത്രയ്‌ക്ക്‌ പ്രവാസി മലയാളികൾക്ക്‌ ഇനി ഏഴുശതമാനം നിരക്കിളവ്‌ ലഭിക്കും. ഇതിനായി നോർക്ക റൂട്ട്സ്‌ കുവൈത്ത്‌ എയർവേസുമായി ധാരണപത്രത്തിൽ ഒപ്പുവച്ചു. വ്യാഴാഴ്‌ചമുതൽ ആനുകൂല്യം ലഭിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത്‌ എയർവേസ്‌ സെയിൽസ് മാനേജർ സുധീർ മേത്തയുമാണ്‌ ധാരണപത്രത്തിൽ ഒപ്പുവച്ചത്‌.

നോർക്ക ഫെയർ എന്നറിയപ്പെടുന്ന ആനുകൂല്യത്തിന് നോർക്ക ഐഡി കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും അർഹതയുണ്ടാകും. കുവൈത്ത്‌ എയർവേസിന്റെ വെബ്സെറ്റിലൂടെയും എയർവേസിന്റെ ഇന്ത്യയിലെ സെയിൽസ് ഓഫീസുകൾ വഴിയും  ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇതിനായി  NORKA20 എന്ന പ്രൊമോ കോഡ്‌ ഉപയോഗിക്കാമെന്ന്‌ നോർക്ക സിഇഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌ മിസ്ഡ് കോൾ സേവനം) എന്നിവയിൽനിന്ന്‌ ലഭിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, ജോയിന്റ്‌ സെക്രട്ടറി കെ ജനാർദനൻ, നോർക്ക റൂട്ട്‌സ്‌ ജനറൽ മാനേജർ ഡി ജഗദീശ് എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top