20 March Wednesday

ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈറ്റിന്‌ പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

കുവൈറ്റ്‌ സിറ്റി> ഇന്ത്യൻ ലോയേഴ്സ്  ഫോറം (ഐ എൽ എഫ് ) കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൺറൈസ് ഹോട്ടൽ മംഗഫ് വച്ച് നടന്ന  വാര്‍ഷിക പൊതുയോഗത്തില്‍ അഡ്വ: തോമസ് പണിക്കരെ പ്രസിഡന്റായും,  അഡ്വ:സുരേഷ് പുളിക്കലിനെ ജനറല്‍ സെക്രട്ടറിയായും, അഡ്വ:ഷിബിൻ ജോസിനെ ട്രഷററായും തെരഞ്ഞടുത്തു.

ജനറൽ കൺവീനർ ആയി അഡ്വ:മുഹമ്മദ് ബഷീർ, , വൈസ് പ്രെസിഡെന്റ്സ് മാരായി അഡ്വ:രാജൻ സി കുളക്കട, അഡ്വ:ലാൽജി ജോർജ്, അഡ്വ:തസ്‌നീം അൻസാരി എന്നിവരെയും,ലേഡി കൺവീനറായി ആയി അഡ്വ:രമ സുധിറിനെയും തെരഞ്ഞെടുത്തു. 

കൺവീനർമാരായി അഡ്വ:സ്റ്റാൻലി ജെയിംസ്, അഡ്വ:റ്റിസ് തോമസ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അഡ്വ:ജംഷാദ് കള്ളിയിൽ, അഡ്വ:റുക്സർഫാത്തിമ, ജോയിന്റ് ട്രഷററായി അഡ്വ:ഐശ്വര്യ രാജേഷ്, ഓഡിറ്റോർസ് ആയി  അഡ്വ:ജെറാൾ ജോസ്, അഡ്വ:ജസീന ബഷീർ, എക്സിക്യൂട്ടീവ് മെബർമാരായി  അഡ്വ:സുധിർ നമ്പ്യാർ, അഡ്വ പ്രിയശശി, അഡ്വ:സുബിൻ അറക്കൽ, അഡ്വ:സിജു മത്തായി, അഡ്വ:ഷംസുദ്ധീൻ, അഡ്വ:രത്‌നകുമാർ, അഡ്വ:വിനോദ്‌കുമാർ എന്നിവരെയും അഡ്വൈസറി ബോർഡ് മെംബേർമാരായി അഡ്വ:ബിഷ്ണുദാസ്, അഡ്വ:ജോൺ തോമസ്, അഡ്വ:രാജേഷ് സാഗർ, അഡ്വ തോമസ് സ്റ്റീഫൻ, അഡ്വ മാത്യു ഡാനിയേൽ എന്നിവരെയും തെരഞ്ഞെടുത്തു.
 


പ്രധാന വാർത്തകൾ
 Top