06 August Friday

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21' വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുവൈറ്റ് മലയാളികളുടെ ജനകീയ പരിപാടിയായ 'എന്റെ കൃഷി 2020  - 21' കാര്‍ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സാല്‍മിയ മേഖലയില്‍ നിന്നുള്ള ഷൈബു കരുണ്‍  'കര്‍ഷകശ്രീ' (ഒന്നാം സ്ഥാനം) പുരസ്‌കാരവും, 'കര്‍ഷക പ്രതിഭ' (രണ്ടാം സ്ഥാനം) പുരസ്‌കാരം അബുഹലീഫ മേഖലയില്‍ നിന്നുള്ള ജയകുമാറും, 'കര്‍ഷക മിത്ര' (മൂന്നാം സ്ഥാനം) പുരസ്‌കാരം അബുഹലീഫ മേഖലയില്‍ നിന്നുള്ള രാജന്‍ തോട്ടത്തിലും നേടി.

കല കുവൈറ്റിന്റെ 4 മേഖലകളില്‍ നിന്നായി 21  പേര്‍ക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറോളം മല്‍സരാര്‍ഥികളാണു ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ 6 മാസക്കാലം ഫ്‌ളാറ്റുകളിലും, ബാല്‍ക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തില്‍ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

 ഫഹാഹീല്‍ മേഖലയില്‍  നിന്ന് മഹേഷ് പീറ്റര്‍, അജിത് ചാക്കോ, ലക്ഷ്മി സുരേഷ്, സജി ജോര്‍ജ്, ജയന്‍ വര്‍ഗീസ് എന്നിവരും അബുഹലീഫ മേഖലയില്‍ നിന്ന് സുരേഷ്, സഫീന ഷജീര്‍, ശ്രീനി കെ പണിക്കര്‍, തോമസ് സെബാസ്റ്റ്യന്‍, തോമസ് കെ.തോമസ് എന്നിവരും സാല്‍മിയ മേഖലയില്‍ നിന്ന് രേഖ സുധീര്‍, ഷൈനി, ജോണ്‍സണ്‍, ബേബി തോമസ്, മാനുവല്‍ ഷിബു വര്‍ഗീസ് എന്നിവരും അബ്ബാസിയ മേഖലയില്‍ നിന്ന് ആന്‍സന്‍ പത്രോസ്, ജസ്റ്റിന്‍ ഊക്കന്‍, സജിലു തോമസ്, ലത കെ.ജി, സ്റ്റീഫന്‍ വര്‍ഗീസ്, ലിബു ടൈറ്റസ സഖറിയ എന്നിവരും പ്രോത്സാഹന സമ്മാനങ്ങള്‍ക്കും അര്‍ഹരായി.

വിജയികള്‍ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top