18 July Thursday

നവോദയ ഇടപെടൽ: അൽഹസ്സയിൽ ദുരിതത്തിലായ തൊഴിലാളികൾക്കു എംബസി സഹായം വാഗ്ദാനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

അൽഹസ്സ> മുബാറസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖകമ്പനിയിലെ സ്ത്രീകളടക്കം  നൂറോളം വരുന്ന ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരു വർഷമായി ശമ്പളവും, താമസരേഖയും, ആരോഗ്യ പരിരക്ഷയുമില്ലാതെ  ദുരിതമനുഭവിക്കുകയാണ്. രണ്ടും മൂന്നും വർഷമായി കമ്പനിയിൽ എത്തിയവരിൽ പലർക്കും ഇതുവരെ താമസരേഖ പോലും ശരിയാക്കിയിട്ടില്ല താമസ രേഖ ഇല്ലാത്തതിനാൽ രോഗികളായ പലർക്കും   വൈദ്യസഹായം പോലും  ലഭ്യമാവുന്നില്ല. ശമ്പളം ലഭിക്കാത്തതിനാൽ തൊഴിലാളികളിൽ പലരും ഭക്ഷണത്തിനു പോലും ഗതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. കൃത്യമായരേഖകൾഇല്ലാത്തതു കൊണ്ട്  പല തൊഴിലാളികൾക്കും ദീർഘനാൾ അഭയകേന്ദ്രത്തിൽ കിടന്നതിനു ശേഷമാണ് നാട്ടിൽ പോകാൻ കഴിഞ്ഞത്. ശുചീകരണതൊഴിലാളികളായിജോലിചെയ്യുന്ന അഞ്ചു വനിതകളും കൂട്ടത്തിലുണ്ട് ഇവരിൽ പലരും  അമ്പതിനും അറുപത്തിനും ഇടയിൽ പ്രായമുള്ളവരും രോഗികളുമാണ്. വർത്തയറിഞ്ഞ നവോദയ  കേന്ദ്ര ജോ: ട്രഷറർ കൃഷ്ണൻ കൊയിലാണ്ടി, വൈ: ജോസ് മാനാടൻ ,  മുബാറസ് ഏരിയാ സിക്രട്ടറി ചന്ദ്രശേഖരൻ, ഹഫൂഫ് ഏരിയാ പ്രസിഡണ്ട്  ചന്ദ്രബാബു , സുനിൽ കുമാർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും തൊഴിലാളികൾക്ക് ആവശ്യമായ അടിയന്തിര സഹായ ഉറപ്പു വരുത്തുകയും ചെയ്തു.  കൂടാതെ വെള്ളിയാഴ്ച ഹസ്സയിലെത്തിയ എംബസി ഉദ്യൊഗസ്ഥരുമായി തൊഴിലാളികൾക്ക്  കൂടിക്കാഴ്ച നടത്താനുള്ള സൗകര്യമൊരുക്കിയതിന്റെ ഫലമായി എംബസി പ്രശ്ന പരിഹാരത്തിനുള്ള അടിയന്തിര ശ്രമം നടത്തുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. 


പ്രധാന വാർത്തകൾ
 Top