19 October Saturday

ഫോക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ഫ്രണ്ട്‌സ് ഓഫ്  കണ്ണുർ  കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) - റോയൽ സിറ്റി ക്ലിനിക്    അബ്ബാസിയയുടെ ആഭിമുഖ്യത്തിൽ  സൗജന്യ  മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു. ഫോക്ക് ട്രെഷറർ ശ്രീ. വിനോജ് കുമാർ അധ്യക്ഷത വഹിച്ച ഔദ്യോഗിക  ചടങ്ങിന്  ഫോക്ക്  മെമ്പർഷിപ് സെക്രട്ടറി ശ്രീ.  ശ്രീഷിൻ  സ്വാഗതം   ആശംസിച്ചു. ചാരിറ്റി  സെക്രട്ടറി ശ്രീ.ഉദയരാജ്  നന്ദി  അറിയിച്ചു. റോയൽ സിറ്റി ക്ലിനിക് അബ്ബാസിയ മെഡിക്കൽ ഡയറക്ടർ ഡോ : ഫിലിപ്പ് മാത്യു  ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ വെച്ച് ഫോക്കിന്റെ സ്നേഹോപഹാരം ചാരിറ്റി സെക്രട്ടറി സിറ്റി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് മാത്യുവിന്  കൈമാറി. മെഡിക്കൽ  ക്യാമ്പിൽ  നൂറുകണക്കിന് ആളുകൾ  പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top