18 August Sunday

കെഫാക് കുവൈറ്റ്, ഫാമിലി ഫിയെസ്റ്റ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

കെഫാക് ലീഗ് പ്രധാന സ്പോൺസറായ യൂണിമണിക്ക് കെഫാക്കിന്റെ ഉപഹാരം പ്രസിഡണ്ട് സിദ്ധീക്ക് ടി.വി. കൈമാറുന്നു

കുവൈറ്റ് സിറ്റി> കുവൈറ്റിലെ മലയാളികളുടെ ഫുട്ബോൾ കൂട്ടായ്മയായ  കെഫാക് കുവൈറ്റ്, ഫാമിലി ഫിയെസ്റ്റ 2019  മംഗഫ് നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ കലാപരിപാടികളോടെ  നടന്നു. ഫിയസ്റ്റയുടെ  ഉദ്‌ഘാടനം പ്രധാന  സ്പോൺസർ  യൂനിമണി എക്സ്ചേഞ്ച് റീട്ടെയിൽ സെയിൽസ് ഹെഡ്  രഞ്ജിത് എസ്‌ പിള്ള  നിർവഹിച്ചു. ചടങ്ങിന് ബദർ അൽ സമാ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ നിധിൻ മേനോൻ ,യൂണിമണി പ്രതിനിധി ശ്രീഹരി, ഹിന്ദി ഗായകൻ മുഹമ്മദ് അഫ്സൽ  ആലുവ എന്നിവർ അതിഥികളായി പങ്കെടുത്തു 

കെഫാക് പ്രസിഡന്റ് സിദ്ദിക് അദ്ധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി വി എസ് നജീബ് സ്വാഗതം പറഞ്ഞു തുടർന്ന് മുഹമ്മദ്അഫ്സൽ നയിച്ച ഗാന സന്ധ്യയും നടന്നു. കേഫാക് ലീഗ് സ്പോണ്സര്മാരായ യൂണിമണി, ഗ്രാൻഡ് ഹൈപ്പർ, ബദർ സമ മെഡിക്കൽ സെന്റർ എന്നീ സ്ഥാപനങ്ങൾക്കുള്ള മൊമെന്റോ ചടങ്ങിൽ കൈമാറി  കേഫാകിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ് അംഗങ്ങളുടെയും ഫാമിലി അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ഒ.കെ റസ്സാക്ക് ചടങ്ങിന് നന്ദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top