22 February Saturday

കേളി അല്‍ഖര്‍ജ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2019

റിയാദ് > കേളി കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഖര്‍ജ് ഏരിയയിലെ ഹരീഖ്, ഹോത്ത, ഹോത്ത സൂഖ് എന്നീ യൂണിറ്റുകള്‍ സംയുക്തമായി സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഹരീഖില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ളവരും നിരവധി അറബ് വംശജരായ പ്രവാസികളും ക്യാമ്പില്‍ രോഗ നിര്‍ണ്ണയത്തിനും പരിശോധനയ്ക്കുമായി എത്തിയിരുന്നു.

ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങില്‍ ഹരീഖ് യൂണിറ്റ് പ്രസിഡണ്ട് ഷെഫീഖ്  അധ്യക്ഷത വഹിച്ചു. രാജു സി കെ സ്വാഗതമാശംസിച്ചു.  കേളി ആക്ടിങ് സെക്രട്ടറി സുധാകരന്‍  കല്യാശ്ശേരി ഉത്ഘാടനം നിര്‍വ്വഹിച്ചു. സഫാമക്ക പോളി ക്ലിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ യാഹിയ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കേളി കേന്ദ്ര രക്ഷാധികാരി  സമിതി അംഗം ഗോപിനാഥ് വേങ്ങര, കേളി  ജോയിന്റ് സെക്രട്ടറി  സുരേഷ് കണ്ണപുരം,  കേളി  വൈസ്  പ്രസിഡണ്ട്   ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി  അംഗം  പ്രഭാകരന്‍ കണ്ടോന്താര്‍, അല്‍ഖര്‍ജ്  ഏരിയ  സെക്രട്ടറി  രാജന്‍  പള്ളിത്തടം  അല്‍ഖര്‍ജ്  ജീവകാരുണ്യ  കമ്മിറ്റി  കണ്‍വീനര്‍ നാസര്‍   പൊന്നാനി,  റഹീം, ഡോക്ടര്‍ തമ്പാന്‍, ഡോക്ടര്‍ സുജിത് ദാസ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹരീഖ് യൂണിറ്റ് സെക്രട്ടറി ഒ.എം.ഹംസ നന്ദി പറഞ്ഞു.

സഫാമക്ക പോളിക്‌ളിനിക്കിലെ തമ്പാന്‍, സുജിത് ദാസ്, മുഹമ്മദ് അസ്ലം എന്നീ ഡോക്ടര്‍മാരും ജാബിര്‍, മൊയ്തു കാസര്‍ക്കോട്, ശിഹാബ്, ഷംസു എന്നീ പാരാമെഡിക്കല്‍ ജീവനക്കാരുമാണ് ക്യാമ്പില്‍ പരിശോധനകള്‍ക്കും രോഗനിര്‍ണ്ണയത്തിനും നേതൃത്വം നല്‍കിയത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top