05 December Thursday

കുട്ടികള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: ജിദ്ദ നവോദയ ബാലവേദി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ശിശുദിന പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍

ജിദ്ദ > ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായി  നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അവര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനും ആവശ്യമായ നടപടികള്‍  സ്വീകരിക്കണമെന്ന് ജിദ്ദ നവോദയ ബാലവേദി നടത്തിയ ശിശുദിന പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് ശുഷ്‌കാന്തി കാണിക്കുന്ന ഒരു സര്‍ക്കാര്‍ കേരളിത്തില്‍ ഉള്ളത് ആശ്വാസകരമാണെന്നും ബാലവേദി അഭിപ്രായപ്പെട്ടു. വാളയാര്‍ കേസിലും അത്‌പോലെ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കും കാരണക്കാരായവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും ബാലവേദി ആവശ്യപ്പെട്ടു.

ഫൈസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാസിം മുജീബ്, മാനവ് ബിജുരാജ്, നാദിയ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. പൂജ പ്രേമന്‍  സ്വാഗതവും സാറ ജോസഫ് നന്ദിയും പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top