15 June Tuesday

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരളപിറവി ആഘോഷം ശ്രദ്ധേയമായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

മനാമ > വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കവിതാലാപനം, കേരളനടനം, മലയാള വാക്കുകളുടെ കേട്ടെഴുത്. കഥാവായന, എന്നീ വ്യത്യസ്തങ്ങളായ നാടന്‍ കലാപരിപാടികള്‍ കൊണ്ട് പരിപാടി ശ്രദ്ധേയമായി, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മൃദുലബാലചന്ദ്രന്‍ പരിപാടി നിയന്ത്രിച്ചു.



വേള്‍ഡ് മലയാളികൗണ്‍സില്‍ പ്രസിഡന്റ് എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  സെക്രട്ടറി ജ്യോതിഷ്പണിക്കര്‍ സ്വാഗതം പറഞ്ഞു.   മുഖ്യാഥിതി ആയിരുന്ന ശ്രീ പി. ഉണ്ണികൃഷ്ണന്‍ കേരളപ്പിറവി സന്ദേശം നല്‍കി . ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാംജോണ്‍, കെ. സി. എ പ്രസിഡണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രെസിഡന്റുമായ സേവി മാത്തുണ്ണി, വേള്‍ഡ് മലയാളി മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍ ജോഷ്വ മാത്യു, വേള്‍ഡ് മലയാളി ബഹ്‌റൈന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ബാലചന്ദ്രന്‍ കുന്നത്, വൈസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.ട്രഷറര്‍ ബിജു മലയില്‍ നന്ദി പറഞ്ഞു.  വനിതാ വിഭാഗം പ്രസിഡന്റ് റ്റിറ്റി വില്‍സണ്‍, സെക്രട്ടറി ഷൈലജാദേവി, ലീബാരാജേഷ്,  വിജി, എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top