05 December Thursday

മലയാളം മിഷന്‍ ഭാഷാ പ്രശ്‌നോത്തരി വിജയികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

പ്രസീന സോണി, രേഷ്മ വിപിന്‍, പി പി സുരേഷ്, രജിത അനി, മിഷ നന്ദകുമാര്‍

മനാമ > മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍  അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഭാഷാ പ്രശ്‌നോത്തരിയില്‍ രജിത അനി, പി.പി.സുരേഷ്, പ്രസീന സോണി, മിഷ /നന്ദകുമാര്‍ , രേഷ്മ വിപിന്‍ എന്നിവര്‍ വിജയികളായി.

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ ലോകമെമ്പാടുമുള്ള പoന കേന്ദ്രങ്ങളില്‍ നടത്തുന്ന വിവിധങ്ങളായ ഭാഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേരളത്തെ ആസ്പദമാക്കിയുള്ള പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. ബഹ്‌റൈനിലെ വിവിധ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള എഴുപതോളം അധ്യാപകര്‍ പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു.

ബഹ്‌റൈന്‍ ചാപ്റ്ററിനു കീഴിലെ പാഠശാലകളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളപ്പിറവിദിനത്തില്‍ വിപുലമായ മായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.  മലയാളം മിഷന്‍ പാഠശാലകളിലെ വിദ്യാര്‍ത്ഥികളുടെ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്ന 'കുട്ടിക്കവിയരങ്ങ് , മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് തികച്ചു അനൗപചാരികവും സൗഹൃദപരവുമായ 'ഒന്നിച്ചിരിക്കാം' എന്ന കൂടിച്ചേരല്‍ , പഠിതാക്കള്‍ക്കായി വിവിധ കലാ-കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഭാഷയും സംസ്‌കാരവും വികസിപ്പിക്കാനുതകുന്ന വിവിധ പരിപാടികള്‍ കേരളപ്പിറവി ദിനാചരണത്തിന്റെ അനുബന്ധ പരിപാടികളായി നടത്തുമെന്ന് മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള സെക്രട്ടറി ബിജു.എം.സതീഷ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top