മനാമ > പ്രശസ്ത സിനിമികളുമായി ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര ചലച്ചിത്ര മേള ശ്രദ്ധേയമായി. രണ്ടു നാള് നീണ്ട മേളയില്‍ ഐസന്‍സ്റ്റീന്‍, ചാര്‍ലി ചാ്പ്ലിന്, ഋത്വിക് ഘാട്ടക്ക് തുടങ്ങിയ പ്രമുഖരുടെ സിനിമികള്‍ പ്രദര്‍ശിപ്പിച്ചു.
വിഖ്യാത സോവിയറ്റ് സംവിധാന പ്രതിഭയായിരുന്ന സെര്‍ജി ഐസന്‍ സ്റ്റൈന്റെ 'ദി ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍' ആയിരുന്നു ഉദ്ഘാടന ചിത്രം. സംഘര്‍ഷങ്ങളും സന്നിഗ്ദ്ധതകളും കൂടിച്ചേര്‍ന്ന കാലാവസ്ഥയുടെ ഉല്‍പ്പന്നമായ 'ബാറ്റില്‍ഷിപ്പ് പൊട്ടെന്‍കിന്‍' എന്ന നിശബ്ദ സിനിമ ലോക സിനിമയിലെ ഇതിഹാസമായാണ് കണക്കാക്കപ്പെടുന്നത്. തുടര്‍ന്ന് ശ്യാംമംഗലത്ത് സംവിധാനം ചെയ്ത പട്ടിണിയുടെ മണി എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു.
പ്രശസ്തമായ അന്താരാഷ്ട്ര സിനിമകള്‍ ഉള്‍പ്പെടുത്തിയാണ് ചലച്ചിത്ര മേളക്കു തുടക്കം കുറിച്ചത്. ബനഡിക്ട് എര്ലിംഗ്സണ് സംവിധാനം ചെയ്ത ഒറ്റയാള്‍ സ്ത്രീ പോരാട്ടത്തിന്റെ കഥ പറയുന്ന ഉക്രേനിയന്‍ ചിത്രം 'വുമണ്‍ അറ്റ് വാര്' എന്ന സിനിമയോടെയായിരുന്നു രണ്ടാം നാളിലെ പ്രദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് 'ദേര്‍ ഈസ് നോ ഗോഡ് മൈ ഗോഡ്', ചാര്‍ലി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസ്', സിദ്ദാര്‍ഥ് ശിവ സംവിധാനം ചെയ്ത '101 ചോദ്യങ്ങള്‍', ഋത്വിക് ഘട്ടകിന്റെ പ്രശസ്ത ചിത്രമായ 'മേഘ ധാക്ക താരാ' എന്നിവ പ്രദര്‍ശിപ്പിച്ചു. ബഹ്റൈന്‍ പ്രതിഭ 27മത് കേന്ദ്ര സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായായിരുന്നു ചലച്ചിത്ര മേള.