13 December Friday

കിയ കോലത്തുനാട് മഹോത്സവം 18ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

കുവൈറ്റ്‌> കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻറെ (കിയ) കോലത്തുനാട് മഹോത്സവം 18ന് വെള്ളിയാഴ്ച  അബ്ബാസിയ നോട്ടിങാം ബ്രിട്ടീഷ് സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ പങ്കെടുക്കും. പിന്നണിഗായകരായ പ്രശോഭ് രാമചന്ദ്രൻ, ആൻ അമി എന്നിവരുടെ ഗാനമേളയുമുണ്ടാകും. കിയ സ്റ്റാർസിങർ മത്സരത്തോടെ 3 മണിക്ക് പരിപാടികൾ ആരംഭിക്കും.
പ്രസിഡൻറ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ടി.അജിത് കുമാർ, രക്ഷാധികാരി ടി.മധുകുമാർ, ട്രഷറർ എം.ടി.പുഷ്പരാജൻ, പ്രോഗ്രാം കൺവീനർ കെ.സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


പ്രധാന വാർത്തകൾ
 Top