30 September Friday

വീട്ടില്‍ സൂക്ഷിച്ച 210 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 16, 2022

കഞ്ചാവുമായി പിടിയിലായ കിഷോർ കുമാർ

തിരുവനന്തപുരം> വെഞ്ഞാറമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ്  പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിക്കുന്ന കിഷോറി(35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു.  മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടക്കുന്നതായി നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിരുന്നു.

രാത്രി  ആഡംബര കാറുകളിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെനിന്നും സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ചില്ലറവില്‍പ്പന നടത്തുന്നവര്‍ക്ക് എത്തിച്ചു നല്‍കും.ആറുമാസം മുമ്പ് വെഞ്ഞാറമൂട് കിഴക്കേ റോഡില്‍ മാണിക്കല്‍ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top