19 October Saturday

വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുനസ്ഥാപിക്കുക; കേളി സുലൈ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

കേളി സുലൈ ഏരിയ ഏഴാമത് സമ്മേളനം ദമാം നവോദയ ജനറൽ സെക്രട്ടറിയും രക്ഷാധികാരി കമ്മറ്റി അംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്യുന്നു

റിയാദ്> കേരളം കടുത്ത വൈദ്യുത ക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തിൽ  കേരളത്തിനുള്ള വൈദ്യുത വിഹിതം ഗണ്യമായ രീതിയിൽ വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം പിൻവലിച്ച് വൈദ്യുത വിഹിതം പുനഃസ്ഥാപിക്കണമെന്ന് കേളി സുലൈ ഏഴാമത് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

കേളി കലാസാംസ്കാരിക ‌വേദിയുടെ പത്താമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി  ധനരാജ് നഗറിൽ നടന്ന കേളി സുലൈ ഏരിയ ഏഴാമത് സമ്മേളനം ദമാം നവോദയ ജനറൽ സെക്രട്ടറിയും രക്ഷാധികാരി കമ്മറ്റി അംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു.

ലത്തീഫ് താല്കാലിക അധ്യക്ഷനായ സമ്മേളനത്തിൽ ഹാഷിം രക്തസാക്ഷി പ്രമേയവും റിജേഷ് അനുശോചന പ്രമേയവും  അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഫക്രുദ്ധിൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബോബി മാത്യു  പ്രവർത്തന റിപ്പോർട്ടും, ഏരിയ ട്രഷറർ അനിരുദ്ധൻ വരവ് ചിലവ് കണക്കുകളും,  കേളി കേന്ദ്ര ജോ. ട്രഷറർ കെ.വർഗ്ഗിസ് സംഘsന റിപ്പോർട്ടും അവതരിപ്പിച്ചു.

ലത്തീഫ് വി.വി, മുഹമ്മദ് ഇസഹാക്ക്, അർഷിദ് കൂവ (പ്രസീഡിയം), ബാലകൃഷ്‌ണൻ, ബോബി മാത്യു, അനിരുദ്ധൻ (സ്റ്റിയറിംങ്ങ്), വിനയൻ സീ.കെ, ബിജു സി പി, അബ്ദുൾ നാസർ ഏ. കെ. (മിനുട്സ്), കാഹിം ചേളാരി, ഹാഷിം, റിജേഷ് (പ്രമേയം), ഫക്രുദ്ധിൻ, പ്രകാശൻ കെ ,സുധിഷ് (ക്രഡൻഷ്യൽ), പ്രകാശൻ കെ ,അഷറഫ് കെ. പി. (രജിസ്ട്രേഷൻ), വളണ്ടിയർ ക്യാപ്റ്റൻ സുനിൽ, വളണ്ടിയർമാരായ  കണ്ണൻ, യദുകൃഷ്ണൻ എന്നിവർ സമ്മേളനം നിയന്ത്രിച്ചു

വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുനസ്ഥാപിക്കുക (അശോക് കുമാർ), കണ്ണുർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിദേശ വിമാന സർവീസും ഹജ്ജ് ടെർമിനലും അനുവദിക്കുക ( നൗഷാദ് കെ.ടി ), ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുക (സന്തോഷ് കുമാർ) എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

ചർച്ചകൾക്ക് ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ ട്രഷറർ അനിരുദ്ധൻ, കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, രക്ഷാധികാരി അംഗം സതീഷ്  കുമാർ എന്നിവർ മറുപടി പറഞ്ഞു.  കേളി മുഖ്യ രക്ഷാധികാരി  സമിതി ആക്‌ടിംഗ്‌  കൺവീനർ കെ. പി. എം. സാദിഖ്, സമിതി  അംഗം ഗോപിനാഥ് വേങ്ങര, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജോഷി പെരിഞ്ഞനം, പ്രദീപ് രാജ്, വാസുദേവൻ, മുരളി ഒ. പി. എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു

കാഹിം ചേളാരി (പ്രസിഡന്റ്), അർഷിദ് കൂവ (സെക്രട്ടറി), അനിരുദ്ധൻ കൊട്ടോടി (ട്രഷറർ), വിനയൻ സി. കെ., പ്രശാന്ത് (വൈസ് പ്രസിഡന്റുമാർ), ഷറഫുദ്ധീൻ, ഹാഷിം (ജോ: സെക്രട്ടറിമാർ), ഫക്രുദ്ധൻ (ജോ:ട്രഷറർ)  എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. നിയുക്ത ഏരിയ സെക്രട്ടറി അർഷിദ് കൂവ നന്ദി പറഞ്ഞു .


പ്രധാന വാർത്തകൾ
 Top