14 October Monday

ജിദ്ദയിലെ ജെഎസ് ടീം സ്വീഡനിലേക്ക് പോയി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

ജിദ്ദ> ജിദ്ദയിലെ ആദ്യത്തെ ഫുട്ബോൾ അക്കാദമി ആയ jsc. Ism  ഇന്റർ നാഷണൽ  ഫുട്ബോൾ അക്കാദമി  തങ്ങളുടെ പുതിയ ചുവടുവെപ്പുമായി ലോകത്തെ ഏറ്റവും വലുതും ഒളിമ്പിക്കിനു ശേഷമുള്ളതുമായ ഗോത്തിയ ഫുട്ബോൾ ടൂര്ണമെറ്റിൽ പങ്കെടുക്കുന്നതിന് ജിദ്ദയിൽ നിന്നും സ്വീഡനിലേക്ക് പോയി.

യു എസ് എ, ജെർമനി, സ്വീഡൻ തുടങ്ങിയ ടീമുകളുമായാണ്  ജെ എസ് സി  യുടെ ലീഗ് മത്സരങ്ങൾ. പത്തു വർഷമായി ജെ എസ് സി അക്കാദമിയിൽ പരിശീലനം നടത്തുന്ന അസീം അഹമ്മദിന്റെ നേതൃത്വത്തിലെ ടീമിന് ജിദ്ദയിലെ പ്രമുഖ മാധ്യമ. സാമൂഹിക പ്രവർത്തകരും ജെ എസ് സി ഭാരവാഹികളും ഹൃദ്യമായ യാത്രയയപ്പ് നൽകി.

യാത്രയയപ്പിനു മുന്നോടിയായി പത്രസമ്മേളനവും നടന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വ്യത്യസ്തമായ കുട്ടികളുമായും കോച്ചുകളുമായും ഉള്ള സഹവർത്തിത്വം കളിക്കാരുടെ ആത്മവിശ്വാസവും കളിയോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കൽ ഇടയാക്കുമെന്ന് ജെ എസ് സി  ഭാരവാഹികൾ പറഞ്ഞു.

ജെ എസ് സി   ട്രെയിനി ആയി തുടങ്ങി ഇപ്പോൾ ജെ എസ് സി  മാനേജുമെന്റിൽ പ്രവർത്തിക്കുന്ന ബാസിൽ ബഷിർ ആണ് ടീം മാനേജർ, പ്രവീൺ  പത്മൻ ജാസിം ഹാരിസ്, ഹനീഫ, സഹീർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top