26 February Wednesday

ന്യൂ ജിദ്ദ മലയാളി അസോസിയേഷൻ” വാർഷികം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

ന്യൂ ജിദ്ദ മലയാളി അസോസിയേഷൻ ഒന്നാം വാർഷികം മുഖ്യരക്ഷാധികാരി റഷീദ് പുതുക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

 
ജിദ്ദ> ന്യൂ ജിദ്ദ ക്ലിനിക്  ആശുപത്രിയിലെ മലയാളികളുടെ കൂട്ടായ്മ ആയ “ന്യൂ ജിദ്ദ മലയാളി അസോസിയേഷൻ” ഒന്നാം വാർഷികം സീസണ്‍സ് റെസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.വാര്‍ഷികാഘോഷത്തില്‍ ജിദ്ദയിലെ അറിയപെടന്ന ഗായിക ആശാ ഷിജു, ഹക്കീം അരിമ്പ്ര, ഷബീർ, ഫൈസൽ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയും, നജ്മ അംഗങ്ങളുടെയും കുട്ടികളുടെ കലാപരിപാടികളും നടന്നു.

ഓജെ സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗം മുഖ്യരക്ഷാധികാരി റഷീദ് പുതുക്കാടൻ  ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ മൂന്നു പതിറ്റാണ്ടുകാലം ന്യൂ ജിദ്ദ ക്ലിനിക്  ആശുപത്രിയില്‍ ജോലി ചെയ്തു നാട്ടിലേക്ക് തിരിച്ചു പോകുന്ന ജോയ് ഭാര്യ വിൻസി ജോയ്ക്കും മൊമെന്റോ കൈമാറി.

അഫ്സർ സ്വാഗതവും, രജനീഷ് നന്ദിയും പറഞ്ഞു. എൽദോ വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സൂസൻ റോയ്, ജാഫർ കോഴിക്കോട്, ഹമീദ് കൊണ്ടോട്ടി, ഉമ്മൻ തോമസ്, എൽദോ വർഗീസ്, ബശീർ അരീക്കോട്, ബിനു ജോർജ്, ബിനോയ് പൗലോസ്, എന്നിവർ  ആശംസകൾ നേർന്നു .
 -
 


പ്രധാന വാർത്തകൾ
 Top