10 October Thursday

ശക്തി സനയ്യ മേഖല മെഡിക്കൽ ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

അബുദാബി > ശക്തി തിയറ്റേഴ്‌സ് അബുദാബി സനയ മേഖലയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ അവയർനസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.
മുസ്സഫയിലെ മെഡിലൈൻ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ഡിഹൈഡ്രെഷൻ, തുടങ്ങിയ വിഷയങ്ങളെയും രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും കുറിച്ച് മെഡിലൈൻ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരായ അമീർ, താരിക്, സജു, സ്നേഹ പ്രദീപ്, മെഡിലൈൻ ക്ലിനിക് എംഡി ഇബ്രാഹിം എന്നിവർ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ശക്തി പ്രസിഡന്റ്‌ കെ വി ബഷീർ, ആക്ടിങ്ങ് ജനറൽ സെക്രട്ടറി വി. വി. നികേഷ്, പ്രജീഷ്, ഉബൈദ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രണവ് സ്വാഗതവും റിനീഷ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top