15 December Sunday

ഹജ്ജ് വളണ്ടിയർമാർക്ക്‌ നവോദയ ഒന്നാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

നവോദയ പ്രവർത്തകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയിൽ നിന്നും

ജിദ്ദ> ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിൽ 2019 വർഷത്തെ ഹജ്ജിന് വളണ്ടിയറിൽ പങ്കെടുക്കുന്ന നവോദയ പ്രവർത്തകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി നവോദയ സെൻട്രൽ ഒഫീസിൽ വെച്ച് നടന്നു. പരിശീലന പരിപാടി  നവോദയ രക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്തു.
 
ബഷീർ മമ്പാട് അധ്യക്ഷത വഹിച്ചു. ജലീൽ ഉച്ചാര കടവ്,തൻവീർ ഭായ്,  ശ്രീകുമാർ മവേലിക്കര,അസ്സൻ ഭായ്, എന്നിവർ സംസാരിച്ചു. ഗഫൂർ മമ്പുറം സ്വാഗതവും അബ്ദുൽകരീം നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top