13 December Friday

തമിഴ്‌നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ പുസ്തകോത്സവത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ഷാർജ> തമിഴ് നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ ഷാർജ പുസ്തകോത്സവത്തിൽ. സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് തമിഴ് നാട് ഐ ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ എത്തിയത് .  സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്നും ഏത് തരം ഭരണ സമ്പ്രദായമാണെങ്കിലും ഏത് വിഭാഗത്തിൽ പെടുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും പദ്ധതികൾ  എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനമെന്നും, മിക്ക രാജ്യങ്ങളിലേയും ഏറ്റവും പ്രധാന പ്രശ്നം നിർവഹണത്തിലെ പോരായ്മയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  കാഴ്ചപ്പാടുകളും നിർവഹണ മികവും യുഎഇ യെ വ്യത്യസ്തമാക്കുന്നുവെന്നും  അവ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ പ്രതിഭാശാലികളായ തമിഴ്നാട് സ്വദേശികൾ ഉയർന്ന് വരാൻ കാരണം സർക്കാരിന്റെ ദ്വിഭാഷാ നയമാണ്. മാതൃഭാഷയായ തമിഴിനൊപ്പം എല്ലാവരും ആവശ്യത്തിന് ഇംഗ്ലീഷ് പഠിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമുള്ള ജോലികൾ സംസ്ഥാനത്തേക്ക് വരുമ്പോഴോ മികച്ച തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോഴോ തമിഴ് നാട്ടിൽ നിന്നുള്ളവർക്ക് ഗുണകരമായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യായവും മാന്യവുമായ രീതിയിൽ ധന സമാഹരണം നടത്തുക, അടിസ്ഥാന സൗകര്യങ്ങൾ,പൊതു വിദ്യാഭ്യാസം,ആരോഗ്യം, ഗതാഗതം  എന്നീ മേഖലകളിൽ അത് നിക്ഷേപിക്കുക, സ്വകാര്യ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക, ഉദ്യോഗസ്ഥ ഇടപെടലുകൾ പരമാവധി ഒഴിവാക്കി എല്ലാവർക്കും സ്വീകാര്യമായ സാമ്പത്തിക സാഹചര്യം സൃഷ്ടിച്ച്  സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രാപ്തരാക്കുക,  സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക, ബാലൻസ് ഷീറ്റ്, കടം എടുക്കൽ, റവന്യൂ, ചെലവ് തുടങ്ങിയ അടിസ്ഥാന ധനകാര്യ പ്രവർത്തനങ്ങൾ വിശ്വാസ്യതയോടെ നിർവഹിക്കുക എന്നിവയാണ് സർക്കാരുകളുടെ കാതലായ സാമ്പത്തിക ചുമതലകൾ എന്നും ഡോ.പളനിവേൽ  ത്യാഗരാജൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top