04 July Saturday

സൗദിയില്‍ പെരുന്നാള്‍ അവധിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

അനസ് യാസിന്‍Updated: Thursday May 14, 2020


മനാമ
കോവിഡ് മുന്‍കരുതലിന്റെ ഭാ​ഗമായി സൗദിയിൽ പെരുന്നാൾ അവധി ദിവസങ്ങളായ മെയ് 23 മുതൽ 27 വരെ പൂര്‍ണസമയ കർഫ്യൂ ഏർപ്പെടുത്തി. അതേസമയം, നിലവിലുള്ള കർഫ്യൂ ഇളവ് മെയ് 22 വരെ തുടരും.

അതുവരെ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. അഞ്ചുപേരിൽ കൂടുതലുള്ള ഒത്തുചേരലുകൾക്ക് വിലക്ക് തുടരും. എന്നാൽ, മക്കയിലും നിലവിൽ അടച്ചിട്ട മേഖലകളിലും തുടരുന്ന 24 മണിക്കൂർ കർഫ്യൂവിൽ മാറ്റമില്ല. ജിസാനിലെ ബേസ്‌ മേഖല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.  ഭക്ഷണം, ആശുപത്രി തുടങ്ങിയ അത്യാവശ്യങ്ങൾക്ക് പകല്‍ ഒമ്പതിനും അഞ്ചിനും ഇടയിൽ പുറത്തിറങ്ങാം. വാഹനത്തിൽ ഒരു യാത്രക്കാരനേ അനുവദിക്കൂ.

അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദുബായിൽ പൊതു പാർക്കുകൾ തുറന്നു. അഞ്ചിൽ കൂടുതൽ പേര്‍ ഒത്തുചേരരുത്. ഷാർജ സെൻട്രൽ സൂക്കിൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. അണുനശീകരണം നടക്കുന്നതിനാൽ രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള യാത്രാവിലക്ക് എല്ലാ എമിറേറ്റുകൾക്കും ബാധകമാണെന്ന് പൊലീസ് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top