23 March Saturday

കുവൈറ്റിൽ പുതിയ എയർപോർട്ട് ടാക്സ് ഏപ്രിൽ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

കുവൈറ്റ് സിറ്റി>കുവൈറ്റിൽ എയർപോർട്ട് ഉപയോഗത്തിന്  പുതിയ രീതിയിലുള്ള ടാക്സ് ഏർപ്പെടുത്തുന്നു. എയർപോർട്ട് ആൻറ് പാസഞ്ചർ സർവീസ് ടാക്സ് എന്ന പേരിലാണ് പുതിയ ടാക്സ് നിലവിൽ വരുന്നത്.

 ഏപ്രിൽ ഒന്ന് മുതൽ ഇഷ്യൂ ചെയ്യുന്ന എയർ ടിക്കറ്റ്  ചാർജിന്റെ കൂടെയാണ് എട്ടു കുവൈറ്റി ദിനാർ ടാക്‌സായി നൽകേണ്ടി വരിക. അറുപത്തി അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള സ്വദേശികൾ, അംഗ വൈകല്യമുള്ളവർ, രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുന്നവർ എന്നിവരെയും രണ്ടു വയസ്സിനു താഴെ യുള്ള കുട്ടികളെയും ഈ ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top