25 May Saturday

പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. വി.ടി. വിനോദിനെ തണൽ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

മനാമ> ഭാരത സർക്കാരിന്റെ ഈ വർഷത്തെ "പ്രവാസി ഭാരതീയ സമ്മാൻ" ജേതാവും തണൽ - വടകര ട്രസ്റ്റിയുമായ ഡോ. വി.ടി. വിനോദിനെ തണൽ ബഹ്‌റൈൻ ചാപ്റ്റർ ആദരിച്ചു. 

ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ തണൽ രക്ഷാധികാരിയും ട്രസ്റ്റിയുമായ  അബ്ദുൽ മജീദ് തെരുവത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. തണൽ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷനായി. തണലിന്റെ ഉപഹാരം സോമൻ ബേബി സമ്മാനിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഐ. സി. ആർ. എഫ്. ചെയർമാൻ അരുൾ ദാസ്, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഗോപിയോ ചെയർമാൻ സണ്ണീ കുളത്തൂക്കൽ, ബഹ്‌റൈൻ കേരളിയ സമാജം വൈ. പ്രസിഡണ്ട് മോഹൻ കുമാർ, സെക്രട്ടറി എം. പി. രഘു,  ഡോ. ശരത്ത്, ഡോ. നിതിൻ വിനോദ്, ആസിഫ് , ലിജോയ് ചാലക്കൽ, ഓ.ഐ.സി.സി. ഭാരവാഹികളായ  ബിനു കുന്നന്താനം, രാജു കല്ലുംപുറം, ബഹ്‌റൈൻ പ്രതിഭ ഭാരവാഹികളായ മഹേഷ് മൊറാഴ ,  സി. വി. നാരായണൻ, പി.ടി. നാരായണൻ, കെ.എം.സി.സി. മുതിർന്ന അംഗം സി.കെ. അബ്ദു റഹ്മാൻ, എ. പി. ഫൈസൽ, കെ.സി.എ. പ്രസിഡണ്ട് സേവി മാത്തുണ്ണി, വടകര സഹൃദയ വേദി പ്രസിഡണ്ട് സുരേഷ് മണ്ടോടി, സംസാ ഭാരവാഹികളായ വത്സരാജ്, ബാബു മാഹി  ബഹ്‌റൈൻ പ്രവാസ ലോകത്തെ മറ്റ് സാമൂഹ്യ പ്രവർത്തകരായ, വർഗീസ് കാരിക്കൽ,  ജോൺ ഐപ്പ്,  ഫ്രാൻസിസ് കൈതാരത്ത്,   എബ്രഹാം ജോൺ, സുനിൽ സംസ്‌കൃതി, ജാഫർ മൈദാനി, ജനാർദ്ദനൻ, നിസാർ കൊല്ലം, കെ.ടി. സലിം, കെ. ആർ. ചന്ദ്രൻ,  നാസർ മഞ്ചേരി, എ.സി.എ. ബക്കർ, സൈദാലി ഡിസ്കവറി ഇസ്ലാം, ഗിയാസുല്ല, ജ്യോതിഷ് പണിക്കർ,  ബഷീർ മണിയൂർ, സാനി പോൾ,  ഇ കെ.  പ്രദീപൻ , മാധ്യമ പ്രവർത്തകരായ രാജീവ് വെള്ളിക്കോത്ത്, സേതു രാജ് കടയ്ക്കൽ,  സത്യൻ പേരാമ്പ്ര, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. പി.ആർ.ഓ. റഫീഖ് അബ്ദുല്ല സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി യു കെ. ബാലൻ  പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ റഷീദ് മാഹി നന്ദി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top