19 March Tuesday

ഫുജൈറ നവോത്ഥാന സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, കൽബ യൂണിറ്റ് കളുടെ സംയുക്ത ആഭിമുഖ്യത്തിൽ നവോത്ഥാന സെമിനാർ സംഘടിപ്പിച്ചു.ഫുജൈറ യൂണിറ്റ് ആക്ടിങ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതം പറഞ്ഞു സെൻട്രൽകമ്മിറ്റി പ്രസിഡന്റ് സുബാഷ് വി എസ് ന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ സൈമൺ ബ്രിട്ടോ അനുസ്മരണ പ്രഭാഷണത്തോടു കൂടി തുടങ്ങി.പുരോഗമന പ്രസ്ഥാനങ്ങളുടെ പോരാട്ട വീര്യത്തിന്റെ തളർത്താനാവാത്ത പ്രതീകം ആയിരുന്നു അദ്ദേഹമെന്ന് ബ്രിട്ടോയെ അനുസ്‌മരിച്ചു നടത്തിയ പ്രഭാഷണത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി എം എം എ റഷീദ് പറഞ്ഞു.ലോക കേരളാ സഭാംഗം സൈമൺ സാമുവേൽ മുഖ്യ പ്രഭാഷണം
നടത്തി.

കേരളത്തിന്റെ നവോഥാന കാലഘട്ടത്തിൽ നാം സ്വംശീകരിച്ചെടുത്തപുരോഗമന ആശയങ്ങൾ സംരക്ഷിക്കേണ്ടതും നടപ്പിലാക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവിശ്യകത ആണ് എന്ന്നും ശാസ്ത്ര ലോകത്തിലെ പലകണ്ടുപിടുത്തങ്ങളും പല തെറ്റിധാരണകളെയും ആചാരകീഴ്വഴക്കങ്ങളെയും പഴങ്കഥ ആക്കിയതായും സൈമൺ സാമുവേൽപറഞ്ഞു.

സി.കെ ലാൽ വനിതാ കൺവീനർ ശുഭ രവി ഫുജൈറ യൂണിറ്റ്
വനിതാ കൺവീനർ ബിജി സുരേഷ് കുമാർ കൽബ യൂണിറ്റ് വനിതാകൺവീനർ സാഹിദ അബ്ദുൽ അസീസ് , ഉസ്മാൻ മങ്ങാട്ടിൽ, വിൽസൺ,സുമന്ദ്രൻ ശങ്കുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കൽബ യൂണിറ്റ്
പ്രസിഡന്റ് ഉമ്മർ നന്ദി പ്രകാശിപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top