റിയാദ് > സൌദിയിലെ നിതാഖത് പൊതുമാപ്പ് കാലയളവില്‍ ഇന്ത്യന്‍ എംബസ്സിയിലും പൊതുസമൂഹത്തിനിടയിലും പ്രവാസികള്‍ക്കായി സഹായമെത്തിക്കാന്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച ജീവകാരുണ്യ പ്രവര്‍ത്തകരെ കേളി ആദരിച്ചു. കേളി ജീവകാരുണ്യ പ്രവര്‍ത്തകരും കുടുംബവേദി പ്രവര്‍ത്തകരുമായ മാജിദ ഷാജഹാന്, സീബ അനിരുദ്ധന്, ശ്രീഷ സുകേഷ്, ബാബുരാജ് കാപ്പില്‍, കിഷോര്‍-ഇ-നിസ്സാം, ദിലീപ്കുമാര്, ഷമീര്‍ കുന്നുമ്മല്‍ എന്നിവരെയാണ് കേളിയുടെ വാര്‍ഷികാഘോഷചടങ്ങില്‍ മെമെന്റൊ നല്കി ആദരിച്ചത്.
പൊതുമാപ്പ് കാലയളവില്‍ തുടര്‍ച്ചയായി രണ്ട് മാസക്കാലയളവിലേറെ വനിതാ ജീവകാരുണ്യ പ്രവര്‍ത്തകരുടെ സേവനം പ്രവാസി ഇന്ത്യാക്കാര്‍ക്കായി ഇന്ത്യന്‍ എംബസ്സിയില്‍ ലഭ്യമാക്കിയത് കേളി മാത്രമായിരുന്നു എന്ന് ചടങ്ങില്‍ സംസാരിച്ച റിയാദ് ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൌണ്‍സിലര്‍ അനില്‍ നൌട്യാല് പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗ്ഗീസ്, കുഞ്ഞിരാമന് മയ്യില്‍ എന്നിവര്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് മെമെന്റൊ സമ്മാനിച്ചു.