02 December Monday

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കുവൈത്ത് സിറ്റി > കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ പി വി നജീബ് അധ്യക്ഷനായി. രക്ഷാധികാരി രാഗേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജവേദ് ബിൻ ഹമീദ്, മഹിളാ വേദി പ്രസിഡന്റ്‌ ഹസീന അഷ്റഫ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു.

നറൽ കൺവീനർ ഷിജു കട്ടിപ്പാറ സ്വാഗതവും അസോസിയേഷൻ ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. മഹിളാവേദി സെക്രട്ടറി ടി എസ്‌ രേഖ, ട്രഷറർ മിസ്ന ഫൈസൽ, ജോ. കൺവീനർ സിദ്ദീഖ് കൊടുവളളി എന്നിവർ സന്നിഹിതരായിരുന്നു. ഓണം -ഈദ് പരിപാടിയിൽ പങ്കെടുത്ത മഹിളാവേദി, ബാലവേദി അംഗങ്ങളെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. മത്സര പരിപാടികൾക്ക് വൈസ് പ്രസിഡന്റ്‌ കെ ഫൈസൽ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എം കെ മജീദ്, ഷാഫി കൊല്ലം, സി ഹനീഫ്, ടി വി അസ്‌ലം, കെ വി  താഹ, കെ വി ഷാജി, ലാലു, സജിത്ത് കുമാർ, ഷംനാസ് ഇസ്ഹാഖ്, എം മുജീബ്, മുസ്തഫ മൈത്രി, സുരേഷ്, ഒ എം സന്തോഷ്, നിസാർ ഇബ്രാഹിം, ഫിനു ജാവേദ്, ഷിഗ്ന, അനുഷ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top