13 December Friday

മലയാളം മിഷൻ പ്രവാസി ഭാഷാ പുരസ്ക്കാരം പി മണികണ്ഠന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

മസ്‌ക്കറ്റ്> മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രവാസി ഭാഷാ പുരസ്‌ക്കാരത്തിന് പി മണികണ്ഠൻ എഴുതിയ എസ്കേപ്പ് ടവർ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കൃതിക്കാണ് അവാർഡ് നൽകുന്നത്.

അവാർഡ് നവംബർ 15 വെള്ളിയാഴ്ച നടക്കുന്ന അക്ഷരം 2024 സംസ്ക്കാരികോത്സവത്തിൽ വച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു പി മണികണ്ഠന് സമ്മാനിക്കും. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങി കലാ സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top