13 November Wednesday

ഇടുക്കി സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

കുവൈത് സിറ്റി > ഇടുക്കി സ്വദേശി  അനില്‍ ജോസെഫ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തുടര്‍ന്ന് മരണമടഞ്ഞു. മുപ്പത്തി ഏഴു വയസ്സായിരുന്നു. മൂലമറ്റം വെള്ളംകുന്നേല്‍ വീട്ടില്‍ പരേതനായ ജോസഫ് തോമസിനെയും ഫിലോമിനയുടെ മകനാണ് അനില്‍ ജോസഫ്. വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനാകുകയുമായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചു.

സ്വകാര്യ കമ്പനിയില്‍ അക്കൗണ്ണ്ടായിരുന്നു അനില്‍ ജോസഫ്. സബാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സീനയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരുന്നു.
കേരള എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈറ്റിന്റെ സജീവ സാന്നിധ്യമായിരുന്ന അനില്‍ ജോസെഫിന്റെ ആകസ്മിക വേര്പാടിയില്‍ കെഫാക് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. അനില്‍ ജോസെഫിന്റെ വേര്‍പാടില്‍ അനുശോചിച്ച് കെഫാക്കിന്റെ വെള്ളിയാഴ്ച നടക്കുന്ന സോക്കര്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

 


പ്രധാന വാർത്തകൾ
 Top