13 November Wednesday

കേരള ബാങ്ക്: എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ - കേളി റിയാദ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

റിയാദ് > തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണെന്ന് കേരള ബാങ്കിന് ആര്‍ബിഐ അനുമതി നേടിയെടുക്കലിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ റിയാദ് കേളി കലാസാംസ്‌കാരിക വേദി അഭിനന്ദിക്കുന്നതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളെ, സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കി മാറ്റുന്നതാണ് പദ്ധതി. നിരവധി പ്രതിസന്ധികളും പ്രതിപക്ഷം ഉയര്‍ത്തിയ രാഷ്ട്രീയ പ്രേരിതമായ എതിര്‍പ്പുകളും നേരിട്ടുകൊണ്ടാണ് കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. കേരളത്തിന്റെ വികസനത്തില്‍ കേരള ബാങ്ക് മറ്റൊരു നിര്‍ണ്ണായക നാഴികക്കല്ലാകുമെന്ന് കേളിയുടെ പ്രസ്താവനയില്‍ പറയുന്നു.  

''എല്‍ ഡി എഫ് വരും എല്ലാം ശരിയാകും'' എന്നത് വെറും ഒരു പരസ്യ വാചകമല്ലെന്നും ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നതെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top