Deshabhimani

ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ശൈഖ് ഖാലിദ് മടങ്ങിയെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:43 PM | 0 min read

അബുദാബി > രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനുശേഷം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയിൽ മടങ്ങിയെത്തി. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം ശക്തമാക്കുന്ന സന്ദർശനവേളയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ശൈഖ് ഖാലിദ് നന്ദി അറിയിച്ചു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും സന്ദർശനവേളയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ശൈഖ് ഖാലിദ് നന്ദി അറിയിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും സന്ദർശനവേളയിൽ കിരീടാവകാശി ചർച്ച നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home