16 October Wednesday

സ്നേഹ സംഗമം ബ്രോഷർ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

അബുദാബി > അബുദാബി കോഴിക്കോട് ജില്ല കെഎംസിസി സെപ്റ്റംബർ 21 ശനിയാഴ്ച അബുദാബി കേരളം സോഷ്യൽ സെന്ററിൽ വെച്ച് നടക്കുന്ന സ്നേഹ സംഗമത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി മുഖ്യ പ്രായോജകരായ ബിബിസി ഗ്രൂപ്പ് എം ഡി സുഹൈൽ നിർവഹിച്ചു. സ്നേഹ സംഗമത്തിൽ മുൻ എം എൽ എ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ല, വടകര എം പി ഷാഫി പറമ്പിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

അബുദാബി റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ പ്രമുഖ സംരംഭകരായ മാങ്കോ ഗ്രൂപ്പ് എം ഡി  ഹമീദ് ,എ ഫ് ഇന്റർനാഷണൽ ഗ്രൂപ്പ് എം ഡി ഷഹീർ ഫാറൂഖി, ഫേമസ് ഗ്രൂപ്പ് എം ഡി ബഷീർ ഹാജി കുനിയിൽ, കെ എം സി സി നേതാക്കളായ ഇബ്രാഹിം ബഷീർ, അബ്ദുൽ ബാസിത്ത് കായക്കണ്ടി, അബ്ദുൽ റസാക്ക് അബ്ദുല്ല, അഷ്‌റഫ് സി പി, ശറഫുദ്ധീൻ കടമേരി, ഷമീഖ് ഖാസിം എന്നിവർ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സി എച്ച് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് നജാത് സ്വാഗതവും കാസിം മാളിക്കണ്ടി നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top