19 October Saturday

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം 2019- ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
ജിദ്ദ> ജിദ്ദയിലെ വിവിധ സാഹൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ വളണ്ടിയർ സേവനത്തിനായുള്ള ഔദ്യോഗിക ഓഫീസും ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങളും  ജെ എൻ എച്ച് മാനേജിങ്ങ് ഡയറക്ടർ വി പി  മുഹമ്മദ് അലി സാഹിബ് ഉദ്ഘാടനം ചെയ്തു .  
 
ജിദ്ദയിലെ ഏറ്റവും പഴക്കമുള്ള മലയാളീ സേവന കൂട്ടായ്മയാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം എന്നും അത് തുടങ്ങി വെച്ചവർ സമൂഹത്തിനു മാതൃക ആണെന്നും ഉൽഘാടകൻ ചൂണ്ടിക്കാട്ടി. വൈവിധ്യങ്ങളിൽ ഏകത്വവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ JHWF എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി . രണ്ടു ലക്ഷത്തിൽ ഏറെ ഇന്ത്യക്കാർ ഈ വർഷം  ഹജ്ജിനു വരുന്നതിനാൽ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രസക്തി ഉണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി .  
 
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും പരിശീലനം ലഭിച്ച 600 വളണ്ടിയർമാർ മിനയിലും മക്കയിലും സേവന സന്നദ്ധരായുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു . യോഗത്തിൽ JHWF ചെയർമാൻ നസീർ വാവാകുഞ്ഞു അധ്യക്ഷം വഹിച്ചു .   മുൻ ചെയർമാനും സംഘടനയുടെ സ്ഥാപകനുമായ ചെമ്പൻ അബ്ബാസ് , ജനറൽ കോർഡിനേറ്റർ സി എച്ച് ബഷീർ, വൈസ് ചെയർമാൻ മജീദ് നഹ , തൻവീർ അഹമ്മദ് (യു. പി ), അബ്ദുൽ അസീസ് പറപ്പൂർ , കെ .ടി .എ . മുനീർ , വി . കെ . റൗഫ് , പി. പി . റഹീം , ഷംസുദ്ദിൻ പയ്യേരി സഫറുള്ള , ഏ.കെ . സയ്ദ് അലവി , കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സഫറുള്ള , മുജീബ് എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ആശംസകൾ അർപ്പിച്ചു .  ജനറൽ കൺവീനർ മാമദ് പൊന്നാനി സ്വാഗതവും ട്രെഷറർ ബഷീർ മമ്പാട് നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
 Top