24 August Saturday

കുവൈറ്റ്‌ പ്രവാസി സുരേഷ്‌ സി പിള്ളക്ക്‌ വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രവാസി അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ഈ വർഷത്തെ പ്രവാസി അവാർഡിന്‌ കുവൈറ്റ്‌ പ്രവാസി സുരേഷ്‌ സി പിള്ള അർഹനായി. പ്രവാസി മേഖലയിൽ നടത്തിയിട്ടുള്ള സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡെന്ന് ജൂറി അറീയിച്ചു. കുവൈത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ കൂടിയാണ്‌ സുരേഷ് പിള്ള.

പുത്തരിക്കണ്ടം മൈതാനിയിൽ ജൂലൈ 19 - ന് 11 -ാമത് വയലാർ രാമവർമ്മ സാംസ്കാരിക ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രവാസി സംഗമത്തിലാണ് അവാർഡുകൾ നൽകുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പരിപാടി ഉത്ഘാടനം ചെയ്യുന്നത് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിക്കും.

 


പ്രധാന വാർത്തകൾ
 Top