20 October Sunday

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം പുനഃസംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

1)നസീർ വാവാകുഞ്ഞു. (ചെയർമാൻ) 2) മാമദ് പൊന്നാനി.(ജനറൽ കൺവീനർ) 3) ബഷീർ മമ്പാട് (ട്രഷറർ)

ജിദ്ദ> കാൽ നൂറ്റാണ്ടായി ഹജ്ജ് സേവന രംഗത്തു സ്തുത്യർഹമായ പാരമ്പര്യമുള്ളതും  ഈ മേഖലയിൽ ആദ്യമായി തുടക്കം കുറിച്ചതുമായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം (JHWF ) 2019 ലെക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു .  
 
2019 ൽ JHWF ന്റെ ആഭിമിഖ്യത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ മിനയിലും മക്കയിലും നടത്താൻ ഉദ്ദേശിക്കുന്ന വളണ്ടിയർ സേവനത്തിനു നേതൃത്വം കൊടുക്കുന്ന JHWF ഭാരവാഹികൾ .
 
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം പുതിയ സാരഥികൾ   
ചെയർമാൻ : നസീർ വാവാകുഞ്ഞു, 
ജനറൽ കൺവീനർ : മാമദ് പൊന്നാനി,
ജനറൽ കോർഡിനേറ്റർ : സി .എഛ്‌ ബഷീർ സാഹബ്,
ട്രഷറർ : ബഷീർ മമ്പാട്,
വൈസ് ചെയര്മാന്മാർ  - 1-മജീദ് നഹ , 2-അസീസ് പറപ്പൂർ,  
 
ജോയിന്റ് കൺവീനർ - ഷാഫി മജീദ് 
ജന . സെക്രെട്ടറി - സൈനുൽ ആബിദീൻ, 
ജോയിന്റ് സെക്രട്ടറി - സത്താർ കണ്ണൂർ  
ലോജിസ്റ്റിക്സ് - A) ഷറഫുദ്ദിൻ മക്ക - B ) മുംതാസ് CV 
 
ജനറൽ ക്യാപ്‌റ്റൻ - ഷംസുദ്ദിൻ പയ്യേത്ത് 
ഓഡിറ്റർ - ഹമീദ് പന്തല്ലൂർ 
വളണ്ടിയർ കോ-ഓർഡിനേറ്റർ :- സൈതലവി A. K 
ക്യാമ്പ് ഡയറക്ടർ :- മുജീബ് തൃത്താല 
ഓഫീസ് സെക്രട്ടറി - കുഞ്ഞിമുഹമ്മദ് കൊടശ്ശേരി 
 
രക്ഷാധികാരികൾ : ചെമ്പൻ അബ്ബാസ് , ഉബൈദ് തങ്ങൾ , റഹീം ഒതുക്കുങ്ങൽ 
 
ഭാരവാഹികൾ കൂടാതെ ഹജ്ജ് വെൽഫെയർ ഫോറത്തിലെ ഓരോ അംഗ സംഘടനക്കും രണ്ട് അഡീഷണൽ  എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടി ഉണ്ടാകും .  അവർ ഉൾപ്പെടെ  40 അംഗ എക്സിക്യൂട്ടീവ് നെയും പ്രഖ്യാപിച്ചു .  2019 ൽ 10 അംഗ സംഘടനകളാണ് JHWF മായി സഹകരിച്ചു വളണ്ടിയർമാരെ അയക്കുന്നത് .   ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം എല്ലാ വർഷവും 600 ൽ അധികം പരിശീലനം ലഭിച്ച വളണ്ടിയർമാരെ മീനായിലേക്കും മക്കയിലേക്കും അയക്കാറുണ്ടെന്നും ഈ വർഷവും അത് തുടരുമെന്നും വൃദ്ധരായ ഇന്ത്യൻ ഹാജിമാർക്ക്  കഞ്ഞി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭക്ഷണം വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു .  JKF നേതാക്കളായ   , VK റഊഫ് , KTA മുനീർ ,അഹ്മദ് പാളയാട്ട് , പി .പി. റഹീം എന്നിവർ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .   പ്രഥമ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് മുൻ ചെയര്മാൻ അബ്ബാസ് ചെമ്പനിൽ നിന്നും  നസീർ വാവാകുഞ്ഞു സ്ഥാനം ഏറ്റു വാങ്ങി .  പ്രവർത്തനം ശക്തമാക്കാനും ഹിൽടോപ് റെസ്റ്റോറന്റിൽ ഹെല്പ് ഡെസ്ക് തുടങ്ങാനും തീരുമാനിച്ചു .   എക്സിക്യൂട്ടീവ് യോഗത്തിൽ ചെയർമാൻ അധ്യക്ഷം വഹിച്ചു . ജനറൽ കൺവീനർ മാമദ് പൊന്നാനി സ്വാഗതവും കുഞ്ഞി മുഹമ്മദ് കൊടശ്ശേരി നന്ദിയും പറഞ്ഞു .  എല്ലാ ദിവസവും രാത്രി 9 മുതൽ 11 വരെ ഹിൽടോപ് റെസ്റ്റോറന്റിൽ വളണ്ടിയർ രജിസ്‌ട്രേഷനും ഹെല്പ് ഡെസ്കും ഉണ്ടായിരിക്കുന്നതാണ് .  കൂടുതൽ വിവരങ്ങൾക്ക്  050467 7955 / 055-1941296 ഈ നമ്പറുകളിൽ  ബന്ധപ്പെടുക .
 

പ്രധാന വാർത്തകൾ
 Top