16 July Tuesday

കൊടുംചൂടില്‍ വെന്തുരുകി ഗള്‍ഫ്; കുവൈത്തില്‍ ഒരു മരണം

അനസ് യാസിന്‍Updated: Friday Jun 14, 2019


കുവൈത്തും സൗദിയും ഉൾപ്പെടെ ഗൾഫ് മേഖല ചുട്ടുപൊള്ളുന്നു. മിക്ക രാജ്യങ്ങളിലും അസഹനീയമാംവിധം താപനില ഉയർന്നു. ചൂടുമൂലം കുവൈത്തിൽ ഒരാൾ മരിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ചൂടാണ് കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തുന്നത്. കുവൈത്തിൽ കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും വലിയ ചൂട്- 52.2 ഡിഗ്രി സെൽഷ്യസ്. ഉച്ചയ‌്ക്ക് താപനില 63 ഡിഗ്രി വരെ എത്തി. രണ്ടാം സ്ഥാനത്ത് ഇറാഖിലെ ബസ്രയാണ്. 49.6 ഡിഗ്രി സെൽഷ്യസായിരുന്നു ബസ്രയിലെ ശരാശരി താപനില. അതേ ദിവസം ഉച്ചസമയം സൗദിയിലെ മജ്മയിൽ 55 ഡിഗ്രി ചൂട‌് രേഖപ്പെടുത്തി.

യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഉയർന്ന താപനിലയോടൊപ്പം പലപ്പോഴും ഈർപ്പം വർധിക്കുന്നത് യാത്രകളും പുറത്തെ ജോലികളും അസഹ്യമാക്കുന്നു.

വേനലിൽ സാധാരണ ഉണ്ടാകാറുള്ള താപതരംഗം ഇത്തവണ നേരത്തെ എത്തി . സാധാരണ താപതരംഗം ജൂൺ 21 ന് ശേഷമാണ് ഉണ്ടാകാറ്.കുവൈത്ത് ഉൾപ്പെടെ ഗൾഫിൽ വരുംദിവസങ്ങളിലും താപനില ഉയർന്നുനിൽക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കുവൈത്തിൽ അടുത്തമാസം താപനില 68 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് പ്രവചനം. ഇറാഖിലെ തെക്കൻ പ്രവിശ്യയായ മയ്‌സാനിൽ 55.6ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. യുഎഇയിലെ അൽ ഐനിലും ദെൽമയിലും വരുംദിവസങ്ങളിൽ താപനില 48 ഡിഗ്രിവരെയെത്തുമെന്നാണ് പ്രവചനം.


പ്രധാന വാർത്തകൾ
 Top