25 April Thursday

ജിദ്ദ നവോദയ പൊന്നാനി മണ്ഡലം കണ്‍വെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

ജിദ്ദ നവോദയ പൊന്നാനി മണ്ഡലം കണ്‍വെന്‍ഷന്‍ ഐ.എം.സി.സി നേതാവ് കുഞ്ഞാവുട്ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ജിദ്ദ> പൊന്നാനി ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വറിനെ വിജയിപ്പിക്കാന്‍ ജിദ്ദ നവോദയ കണ്‍വെന്‍ഷന്‍ നടത്തി. നവോദയ സി.സി. ഓഫീസില്‍ സെയ്ദ് ഒഴൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.എം.സി.സി നേതാവ് കുഞ്ഞാവുട്ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സുശക്തമായ ഒരു ഒരു കേന്ദ്ര ഭരണകൂടം സൃഷ്ട്ടിക്കാന്‍ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും അതിനു പ്രവാസി സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കുഞ്ഞാവുട്ടി ഖാദര്‍ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവോദയ മുഖ്യരക്ഷാധികാരി വി.കെ.റൗഫ്, ജനറല്‍ സെക്രടറി ശ്രീകുമാര്‍ മാവേലിക്കര, പി.വി. അഷ്‌റഫ്‌, അബ്ദുള്‍ ഗഫൂര്‍- ഐ.എം.സി.സി, പി.പി. റഹീം-ന്യൂ എയ്ജ്, സി.എം. അബ്ദുള്‍ റഹ്മാന്‍, ആസിഫ് കരുവാറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
സെയ്ദ് കൂട്ടായി സ്വാഗതവും സിദ്ദിക്ക് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top